Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightമുതിരപ്പുഴയാറിന്‍റെ...

മുതിരപ്പുഴയാറിന്‍റെ വീണ്ടെടുപ്പിന്​ മൂന്നാറിൽ തുടക്കം

text_fields
bookmark_border
മുതിരപ്പുഴയാറിന്‍റെ വീണ്ടെടുപ്പിന്​ മൂന്നാറിൽ തുടക്കം
cancel
camera_alt

മു​തി​ര​പ്പു​ഴ​യെ വീ​ണ്ടെ​ടു​ക്ക​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ. ​രാ​ജ എം.​എ​ല്‍.​എ നി​ർ​വ​ഹി​ക്കു​ന്നു

മൂ​ന്നാ​ര്‍: മാ​ലി​ന്യം കു​മി​ഞ്ഞ മു​തി​ര​പ്പു​ഴ​യാ​റി​നെ വീ​ണ്ടെ​ടു​ക്കാ​ന്‍ ത​ദ്ദേ​ശ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​ക്ക് മൂ​ന്നാ​റി​ല്‍ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ഡ്വ. എ. ​രാ​ജ എം.​എ​ല്‍.​എ നി​ര്‍വ​ഹി​ച്ചു. മു​തി​ര​പ്പു​ഴ ന​മ്മു​ടേ​ത് എ​ന്ന പേ​രി​ല്‍ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ശു​ചീ​ക​ര​ണം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, നാ​ട്ടു​കാ​ര്‍, സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ഴ​യി​ലി​റ​ങ്ങി ശു​ചീ​ക​ര​ണം ന​ട​ത്തി. ഇ​നി മു​ത​ല്‍ പു​ഴ മ​ലി​ന​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത്​ തീ​രു​മാ​നം. പു​ഴ​യി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ മൂ​ന്നാ​ര്‍ ടൗ​ണി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

ഇ​തി​നാ​യി രാ​ത്രി കാ​വ​ല്‍ക്കാ​രെ​യും പ​ഞ്ചാ​യ​ത്ത് നി​യ​മി​ക്കും. മാ​ലി​ന്യ​നി​വാ​ര​ണ പ്ര​വ​ര്‍ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ഒ​രു സെ​പ്‌​റ്റേ​ജ് ട്രീ​റ്റ്‌​മെ​ന്റ് പ്ലാ​ന്റും ഒ​രു വേ​സ്റ്റ് വാ​ട്ട​ര്‍ ട്രീ​റ്റ്‌​മെ​ന്റ് പ്ലാ​ന്റും സ്ഥാ​പി​ക്കും. ദേ​വി​കു​ളം സ​ബ് ക​ല​ക്ട​ര്‍ രാ​ഹു​ല്‍ കൃ​ഷ്ണ ശ​ര്‍മ, മൂ​ന്നാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​വീ​ണ ര​വി​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്റ് രാ​ജേ​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി കെ.​എ​ന്‍. സ​ഹ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muthirapuzhayar
News Summary - Recovery of Muthirapuzha river begins at Munnar
Next Story