Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightമൂന്നാറിന്​ കണ്ണീർ..

മൂന്നാറിന്​ കണ്ണീർ..

text_fields
bookmark_border
മൂന്നാറിന്​ കണ്ണീർ..
cancel

തൊടുപുഴ: ഇടുക്കിയെ​ ഞെട്ടിച്ച ദുരന്തമാണ്​ വെള്ളിയാഴ്​ചത്തെ പ്രഭാതം കൊണ്ടുവന്നത്​. ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ഇത്രയേറെപ്പേർ കാണാതാവുകയും മരിക്കുക​യും ചെയ്​തത്​ ജില്ലയിൽ ആദ്യം. 15പേർ മരിച്ചതിന്​ പുറമെ 52പേരെ കാണാതായതും ഞെട്ടിച്ചു. ജില്ലയെ കണ്ണീരിലാഴ്​ത്തിയാണ്​ വീണ്ടും ഒരു ആഗസ്​റ്റ്​. 2020 ആഗസ്​റ്റും ദുരന്തങ്ങളുടെ മാസമായി. ഒറ്റദിവസം 20ഒാളം ജീവനെടുത്ത പേമാരി ഹൈറേഞ്ചിലെങ്ങും നാശം വിതച്ചു.

മൂന്നു ദിവസമായി തുടർന്ന മഴയാണ്​ ഒടുവിൽ ഉരുളായി ഒരു പ്രദേശമാകെ തകർത്തെറിഞ്ഞത്​ ഒരുപിടി ജീവനുകളും.​ മഴ ഇരമ്പിയാർത്തതോടെ ഇടുക്കി വിറങ്ങലിച്ചുനിൽക്കുന്നു. വ്യാപകമായി മണ്ണിടിഞ്ഞും മരംവീണും ഉണ്ടായ യാത്ര തടസ്സം ഹൈറേഞ്ച്​ ​േമഖലയെ ഒറ്റപ്പെടുത്തി. ഇതോ​െട ദുരിതാശ്വാസ പ്രവർത്തനങ്ങളും ​േക്ലശകരമായി. കലിതുള്ളിയെത്തുന്ന മഴയും മലവെള്ളപ്പാച്ചിലും 2018 ആഗസ്​റ്റി​െൻറ നടുക്കുന്ന അനുഭവങ്ങളാണ്​ ഒാർമിപ്പിക്കുന്നത്​. രാജമലയില്‍ കഴിഞ്ഞ നാലുദിവസങ്ങളിലായി വൈദ്യുതി ഇല്ലായിരുന്നു. രാത്രി പെയ്ത കനത്തമഴയില്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതോടെ എസ്​റ്റേറ്റില്‍നിന്ന്​ അടുത്തുള്ള എസ്​റ്റേറ്റുകളിലേക്ക് അപകടവിവരം അറിയിക്കാന്‍ കഴിയാതെയും വന്നു.

പുലർച്ച വെട്ടംവീണതോടെ രാജമലയില്‍നിന്ന്​ അടുത്ത എസ്​റ്റേറ്റായ നമയക്കാട് എസ്​റ്റേറ്റിലെത്തി വിവരം കൈമാറിയതോടെയാണ് അപകത്തെക്കുറിച്ച പുറംലോകം അറിഞ്ഞത്. ഇതോടെ, മൂന്നാറില്‍നിന്ന്​ രക്ഷാപ്രവര്‍ത്തകരടക്കം നിരവധിപേര്‍ രാജമലയിലെത്തി.

ദുര്‍ഘടമായ റോഡുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ നാലുകിലോമീറ്റര്‍ നടന്നാണ് പലരും സംഭവസ്ഥലത്ത് എത്തിയത്.

രാവിലെ എസ്​റ്റേറ്റ്​ തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മൂന്നാറില്‍നിന്ന്​ കൂടുതല്‍ പേരെത്തി രാവിലെ 10നാണ്​ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായത്​. മുട്ടറ്റം നിറഞ്ഞുനില്‍ക്കുന്ന ചളിയായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി. സംഭവം നടന്ന വീടുകള്‍ക്ക്​ ചേര്‍ന്നുള്ള പുഴയില്‍ മൃതദേഹങ്ങള്‍ ഒഴുകിപ്പോകാനുള്ള സാധ്യതയും അധികാരികള്‍ തള്ളിക്കളയുന്നില്ല.

അപകടവിവരം അറിയാന്‍ വൈകിയതിനാൽ എക്​സ്​​കവേറ്റർ, ഹിറ്റാച്ചി, ആംബുലന്‍സ് അടക്കമുള്ള അവശ്യസേവനങ്ങള്‍ ഉച്ചയോടെ മാത്രമാണ് ലഭ്യമാക്കിയത്. മൂന്നാര്‍ ഡിവൈ.എസ്.പി രമേഷ് കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ്​സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മൂന്നാര്‍ അഗ്‌നിശമന സേനയും എത്തിയതോടെ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വേഗത്തിലായി. എസ്. രാജേന്ദ്രന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ എ.കെ. മണി, തഹസില്‍ദാര്‍ ജിജി എം. കുന്നപ്പള്ളി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്്മി തുടങ്ങിയവരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

അപകടസ്ഥലത്ത് ഫോണ്‍ റേഞ്ച്​ ഇല്ലാത്തത് മൂലം ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ വിവരങ്ങളും തക്ക സമയത്ത് നല്‍കാനാവുന്നില്ല.

ദുരന്തം വിട്ടൊഴിയാതെ മൂന്നാർ

ഇടുക്കി: ദുരന്തങ്ങൾ വി​െട്ടാഴിയാതെ മൂന്നാർ. മൂന്നാർ വലിയപട്ടണം തന്നെയായിരുന്നു ബ്രിട്ടീഷുകാരുടെ കാലത്ത് എന്നാണ്​ ചരിത്രം. 1924ലുണ്ടായ വെള്ളപ്പൊക്കമാണ് തെക്കി​െൻറ കശ്മീരെന്ന്​ വിശേഷിപ്പിക്കുന്ന മൂന്നാർ പട്ടണത്തെ തുടച്ചുനീക്കിയത്.

1914ൽ സ്ഥാപിച്ച 22 കിലോമീറ്റർ ദൂരമുള്ള മൂന്നാർ ടോപ്സ്​റ്റേഷൻ റെയിൽവേ ലൈൻ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തിനുശേഷം മൂന്നാറിൽ പ്രധാന ബസാർ സ്ഥാപിച്ചു. പിന്നീട് അരനൂറ്റാണ്ടിനുശേഷം വീണ്ടും ദുരന്തമെത്തി. 1987 സെപ്റ്റബർ 23ന്​ രാത്രി വൻ തീപിടിത്തമുണ്ടായി. എല്ലാം അഗ്​നിവിഴുങ്ങി. രണ്ട്​ വർഷത്തിനുശേഷം വീണ്ടും തീപിടിച്ചു.

1989 ഫെബ്രുവരി 11ന്​ രാത്രിയുണ്ടായ തീപിടിത്തത്തിൽ മൂന്നാർ പി.ഡബ്ല്യു.ഡി സത്രം കത്തിനശിച്ചു. സത്രത്തിലുണ്ടായിരുന്ന കടകൾ കത്തിനശിച്ചു. 12ലക്ഷം രൂപയുടെ നഷ്​ടം അക്കാലത്തുണ്ടായി. ഈ ദുരന്തം മായുന്നതിന്​ മുമ്പ്​ എട്ടാംദിവസം ടൗണിലെ ടാജു ഹോട്ടലിൽ തീപിടിച്ച്​ നാലുപേർ മരിച്ചു. 1992 ഡിസംബർ 11ന്​ വീണ്ടും തീപിടിത്തമുണ്ടായി. വീണ്ടും 1993 ഡിസംബർ 12ന്​ രാത്രിയുണ്ടായ തീപിടിത്തത്തിൽ അഞ്ച്​ കടകൾ കത്തിനശിച്ചു. ആമാസം 29നുണ്ടായ തീപിടിത്തത്തിൽ പച്ചക്കറി മാർക്കറ്റിലെ 62 സ്​റ്റാളുകളും അഞ്ചുലക്ഷം രൂപയും അഗ്നിവിഴുങ്ങി. മൂന്നാറിൽ പ്രകൃതി ദുരന്തങ്ങൾ ഇപ്പോഴും തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajamala landslideKerala landslide
Next Story