Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താൻ ബൂത്ത്​ തല്ലിപ്പൊളിച്ചു; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
യുവാവിനെ കൊലപ്പെടുത്താൻ ബൂത്ത്​ തല്ലിപ്പൊളിച്ചു; ഒരാൾ അറസ്​റ്റിൽ
cancel

മൂന്നാര്‍: പോളിങ്​ ബൂത്തില്‍ അഭയംപ്രാപിച്ച യുവാവിനെ കൊലപ്പെടുത്താന്‍ ബൂത്ത് തല്ലിപ്പൊളിച്ച ആദിവാസിയെ മല്‍പിടിത്തത്തിലൂടെ പൊലീസ് അറസ്​റ്റ്​ ചെയ്തു. ഇടമലക്കുടി ആണ്ടവന്‍കുടിയില്‍ ശങ്കരനെന്ന് വിളിപ്പേരുള്ള ഇ. കുമാറിനെയാണ്​ ‍(25) പോളിങ്​ ഓഫിസറുടെ പരാതിയിൽ അറസ്​റ്റ്​ ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട്​ കുമാര്‍ മദ്യപിച്ച ശേഷം അയല്‍വാസിയായ സുഹൃത്തിനെ വെട്ടുകത്തിയുപയോഗിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ യുവാവ് പോളിങ്​ ബൂത്തില്‍ കയറി വാതില്‍ അടച്ചു.

വോട്ടിങ്​ യന്ത്രം സുരക്ഷിതമായി മാറ്റുന്നതിനിടെയായിരുന്നു സംഭവം. പിന്നാലെയെത്തിയ കുമാര്‍ വാതില്‍ വെട്ടിപ്പെളിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുകയും യുവാവിനെ കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. അരമണിക്കൂറോളം നീണ്ട മല്‍പിടിത്തത്തിനൊടുവിലാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptCrime NewsTribal Youth
News Summary - polling booth damaged during attempt to murder man; One arrested
Next Story