Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെട്ടിമുടി: രക്ഷാപ്രവർത്തനത്തിനിടെ പുലി സാന്നിധ്യം
text_fieldsbookmark_border
മൂന്നാർ: പെട്ടിമുടിയിലെ കാട്ടിനുള്ളിൽ തിരച്ചിലിനിറങ്ങിയ രക്ഷാപ്രവർത്തകർക്ക് മുന്നിൽ പുലിയുടെ സാന്നിധ്യവും. പെട്ടിമുടി പുഴയുടെ കരയിലൂടെ നാലുകിലോമീറ്റർ ദൂരത്തിൽ കാട്ടിലൂടെ തിരച്ചിൽ നടത്തുന്നതിനിടെയാണ് പഴയപാലം പരിസരത്തുവെച്ച് പുലി മുന്നിലെത്തിയത്.
ദുരന്ത നിവാരണസേനാ അംഗങ്ങൾക്കൊപ്പം മൂന്നാറിൽനിന്നുള്ള സാഹസിക തിരച്ചിൽ സംഘാംഗങ്ങളും പ്രദേശവാസികളും ഉൾപ്പെടെയുള്ളവരായിരുന്നു പത്തംഗ സംഘത്തിലുണ്ടായിരുന്നത്. ആൾക്കൂട്ടം കണ്ടതോടെ പുലി കാട്ടിൽ മറഞ്ഞതായി രക്ഷാപ്രവർത്തക സംഘത്തിലുള്ളവർ പറയുന്നു. നിലവിൽ തിരച്ചിൽ സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.
Next Story

