ഇടവേളക്കുശേഷം 'പടയപ്പ' മൂന്നാറിൽ
text_fieldsമൂന്നാര്‍ ടൗണിലെത്തിയ പടയപ്പ കാര്‍ഗില്‍ റോഡിലെ കടക്ക് സമീപം
മൂന്നാര്‍: ഒന്നരമാസത്തെ ഇടവേളക്കുശേഷം പടയപ്പ വീണ്ടും മൂന്നാറിലെത്തി. രണ്ടോടെ എത്തിയ കാട്ടുകൊമ്പൻ കാര്‍ഗില്‍ റോഡിലെ കട തകർത്ത് പച്ചക്കറികൾ അടക്കം ഭക്ഷിച്ചാണ് മടങ്ങിയത്. പൂര്‍ണ ലോക്ഡൗൺ കാലത്താണ് മുമ്പ് വന്നത്.
കഴിഞ്ഞ ദിവസം മൂന്നാര്‍ പൊലീസ് സ്‌റ്റേഷനു സമീപം നിലയുറപ്പിച്ച ആന പുലര്‍ച്ച രണ്ടോടെ പോസ്‌റ്റ് ഓഫിസ് കവലവഴി കാര്‍ഗില്‍ റോഡില്‍ പ്രവേശിക്കുകയായിരുന്നു.
ഇവിടെ പാല്രാജിെൻറ കട തകര്‍ത്ത് ചക്ക, കപ്പ, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ അകത്താക്കി. ഏകദേശം 15,000 രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറയുന്നു.
കാടുകയറാന്‍ കൂട്ടാക്കാത്ത ആനയെ തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

