മൂന്നാര്‍ സ്പെഷല്‍ റവന്യൂ ഓഫിസ് അജ്ഞാതര്‍ താഴിട്ടുപൂട്ടി
text_fields1. പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച സ്പെഷല്‍ റവന്യൂ ഓഫിസ് ബോര്‍ഡുകള്‍ ഭൂസംരക്ഷണ സേന കണ്ടെടുക്കുന്നു
മൂന്നാര്‍: മൂന്നാര്‍ സ്പെഷല്‍ റവന്യൂ ഓഫിസ് അജ്ഞാതര്‍ താഴിട്ടുപൂട്ടി. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം കണ്ടെത്താനും അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനും സ്ഥാപിച്ച ഓഫിസാണ് അവധി ദിവസം അജ്ഞാതര്‍ താഴിട്ടുപൂട്ടിയത്. ഓഫിസ് ബോര്‍ഡ് സമീപത്തെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഫലയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധനകള്‍ക്ക് ശേഷമേ പറയാനാകൂ.
2008ലാണ് വ്യാജ പട്ടയങ്ങളുടെ മറവില്‍ സ്ഥാപിച്ച കെട്ടിടവും സമീപത്തെ 50 സെൻറ് ഭൂമിയും റവന്യൂ വകുപ്പ് ഏറ്റെടുത്തത്. 2014ല്‍ മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാന്‍ ഭൂസംരക്ഷണ സേനയെ വിനിയോഗിച്ചതോടെ കെട്ടിടം സപെഷല്‍ ഓഫിസാക്കി പ്രവര്‍ത്തനം ആരംഭിച്ചു. മൂന്നുമാസം മുമ്പ് ദേവികുളത്തെ സിവില്‍ സ്റ്റേഷനിലേക്ക് ഓഫിസ് പ്രവര്‍ത്തനം മാറ്റിയെങ്കിലും ഫയലുകള്‍ പലതും ഇവിടെത്തെന്നയാണുള്ളത്. റവന്യൂ ഇന്‍സ്പെക്ടര്‍ വിവേക് ഇവിടെയാണ് താമസം.
കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥൻ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയതോടെയാണ് കെട്ടിടം അജ്ഞാതര്‍ പൂട്ടിയത്. തിങ്കളാഴ്ച രാവിലെ ഓഫിസ് തുറക്കാൻ എത്തിയപ്പോഴാണ് റവന്യൂ അധികൃതര്‍ ഇട്ടിരുന്ന പൂട്ട് തല്ലിപ്പൊട്ടിച്ച് മാറ്റി മറ്റൊന്ന് സ്ഥാപിച്ചിരിക്കുന്നത് കണ്ടത്. സംഭവം ദേവികുളം സബ് കലക്ടര്‍ േപ്രംകൃഷ്ണെൻറ ശ്രദ്ധയില്‍പ്പെടുത്തിയതോടെ പൊലീസ് സഹായത്തോടെ പൂട്ട് തല്ലിപ്പൊളിച്ചത്. മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കെട്ടിട ഉടമയായിരുന്നയാളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

