Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightമാലിന്യം വരുമാനമാക്കി...

മാലിന്യം വരുമാനമാക്കി മൂന്നാർ പഞ്ചായത്ത്

text_fields
bookmark_border
മാലിന്യം വരുമാനമാക്കി മൂന്നാർ പഞ്ചായത്ത്
cancel
camera_alt

മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ല്ലാ​റി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന ജൈ​വ​വ​ളം

വി​ൽ​പ​ന​ക്ക്​ ത​യാ​റാ​ക്കു​ന്നു

മൂ​ന്നാ​ർ: മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് ജൈ​വ​വ​ളം ഉ​ൽ​പാ​ദി​പ്പി​ച്ച് വ​രു​മാ​നം നേ​ടി മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത്‌. മൂ​ന്നാ​ർ ടൗ​ൺ മേ​ഖ​ല​യി​ൽ​നി​ന്നു​മാ​ത്രം ദി​വ​സേ​ന 20 ട​ൺ വ​രെ മാ​ലി​ന്യ​മാ​ണ് പ​ഞ്ചാ​യ​ത്ത്‌ ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്തി​രു​ന്ന​ത്. ക​ല്ലാ​റി​ലെ നി​ക്ഷേ​പ കേ​ന്ദ്ര​ത്തി​ൽ കൊ​ണ്ടു​വ​ന്ന് ത​ള്ളി​യി​രു​ന്ന ഇ​വ അ​വി​ടെ​യും വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​മാ​ണ് സൃ​ഷ്ടി​ച്ചി​രു​ന്ന​ത്. കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും ഇ​ത് ഭീ​ഷ​ണി​യാ​യി​രു​ന്നു. ഈ ​ഭാ​ഗ​ത്തെ തോ​ട്ടം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന സ്ഥി​തി വ​രെ​യു​ണ്ടാ​യി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗു​ണ​പ്ര​ദ​മാ​യ രീ​തി​യി​ൽ ഈ ​മാ​ലി​ന്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പ​ഞ്ചാ​യ​ത്ത്‌ തി​രി​ഞ്ഞ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ക​ല്ലാ​റി​ലെ മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​ത്തി​ൽ ജൈ​വ​വ​ള നി​ർ​മാ​ണ യൂ​നി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ടൗ​ൺ​പ്ര​ദേ​ശ​ത്തെ റി​സോ​ർ​ട്ടു​ക​ൾ, പ​ച്ച​ക്ക​റി​ക്ക​ട​ക​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ദി​വ​സേ​ന ര​ണ്ടാ​യി​ര​ത്തോ​ളം കി​ലോ പ​ച്ച​ക്ക​റി അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ശേ​ഖ​രി​ച്ച് നി​ക്ഷേ​പ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ 1000 കി​ലോ മാം​സ, ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ക​ല്ലാ​റി​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പി​റ്റു​ക​ളി​ൽ 25 ദി​വ​സം സൂ​ക്ഷി​ക്കു​ന്ന ഇ​വ അ​ഴു​കി പാ​ക​മാ​കു​ന്ന​തോ​ടെ ഇ​ന്നോ​ക്കു​ലം ചേ​ർ​ത്ത് വ​ള​മാ​ക്കി മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി മൂ​ന്നാ​ർ ബ​യോ​മി​ക്സ് എ​ന്ന പേ​രി​ലാ​ണ് വി​പ​ണ​നം.

കൃ​ഷി​വ​കു​പ്പി​നു​കീ​ഴി​ൽ പ​ട്ടാ​മ്പി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​യോ ഫെ​ർ​ട്ടി​ലൈ​സ​ർ ആ​ൻ​ഡ് ഓ​ർ​ഗാ​നി​ക് മാ​നു​വ​ൽ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ പ​രി​ശോ​ധ​ന​യി​ൽ എ​ല്ലാ മൂ​ല​ക​ങ്ങ​ളും അ​ട​ങ്ങി​യ മി​ക​ച്ച ജൈ​വ​വ​ള​മെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഏ​ലം ക​ർ​ഷ​ക​രി​ൽ​നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഇ​തി​ന് ല​ഭി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി കെ.​എ​ൻ. സ​ഹ​ജ​ൻ പ​റ​യു​ന്നു.

ന​വം​ബ​റി​ൽ ഉ​ൽ​പാ​ദ​നം തു​ട​ങ്ങി​യ​ശേ​ഷം ഇ​തു​വ​രെ അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ വ​ളം ഉ​ത്പാ​ദി​പ്പി​ച്ച് വി​ൽ​പ​ന ന​ട​ത്തി. ഒ​ന്ന്, 10, 50 കി​ലോ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് വി​പ​ണ​നം.

കൂ​ടു​ത​ൽ അ​ള​വി​ൽ ആ​വ​ശ്യ​ക്കാ​ർ ഉ​ണ്ടെ​ങ്കി​ൽ പ​റ​യു​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ച് ന​ൽ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി പ​റ​യു​ന്നു. വ​ളം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ 9496045025, 9447379845 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:incomeGarbageMunnar panchayath
News Summary - Munnar Panchayat turned garbage into income
Next Story