Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightടവർ തകർന്നു; ഓണ്‍ലൈന്‍...

ടവർ തകർന്നു; ഓണ്‍ലൈന്‍ പഠനത്തിന്​ കുട്ടികള്‍ നടക്കുന്നത്​ നാല്​ കി.മീ.

text_fields
bookmark_border
ടവർ തകർന്നു; ഓണ്‍ലൈന്‍ പഠനത്തിന്​ കുട്ടികള്‍ നടക്കുന്നത്​ നാല്​ കി.മീ.
cancel

മൂന്നാര്‍: കാലവര്‍ഷത്തില്‍ ബി.എസ്​.എൻ.എൽ ടവര്‍ തകര്‍ന്നതോടെ ഓണ്‍ലൈന്‍ പഠനത്തിന്​ കുട്ടികള്‍ നടക്കുന്നത്​ നാല്​ കി.മീറ്റർ. ഇതോടെ, തൊഴിലാളികളുടെ റേഷനും മുടങ്ങി. മൂന്നാർ നല്ലതണ്ണി എസ്​റ്റേറ്റിലെ ബി.എസ്.എന്‍.എല്‍ ടവറാണ് ശക്തമായ കാറ്റില്‍ തകര്‍ന്നത്​. ടവര്‍ തകര്‍ന്ന സ്ഥലത്തുനിന്ന്​ നാല്​ കി.മീ. നടന്നാണ്​​ വിദ്യാർഥികള്‍ ഓണ്‍ലൈന്‍ പഠനത്തിന്​ റേഞ്ച്​ ലഭ്യമാകുന്ന നല്ലതണ്ണിയിലെത്തുന്നത്.

ആശയവിനിമയത്തിനുള്ള അവസരവും നഷ്​ടമായതോടെ എസ്​റ്റേറ്റ്​ നിവാസികള്‍ അത്യാവശ്യവിവരങ്ങള്‍ കൈമാറാതെ ക്ലേശിക്കുകയാണ്​. പ്രദേശത്തെ റേഷന്‍ വിതരണവും അവതാളത്തിലായി. അതേസമയം, ടവർ പുനഃസ്ഥാപിക്കാന്‍ നടപടി ആരംഭിച്ചതായി ബി.എസ്.എന്‍.എല്‍ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlonline studymunnar
News Summary - Munnar BSNL Tower problem
Next Story