Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightകുതിരയുടെ ആക്രമണത്തിൽ...

കുതിരയുടെ ആക്രമണത്തിൽ പരിക്ക്​: സബ്​ കലക്​ടർ നടപടി തുടങ്ങി

text_fields
bookmark_border
steneesh
cancel
camera_alt

കു​തി​ര​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സ്​​റ്റി​നീ​ഷ്

മൂ​ന്നാ​ർ: ക​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​യാ​യ ബാ​ല​നെ കു​തി​ര ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി ദേ​വി​കു​ളം സ​ബ് ക​ല​ക്ട​ർ രാ​ഹു​ൽ കൃ​ഷ്ണ ശ​ർ​മ. കു​ട്ടി​യു​ടെ പി​താ​വ് സ​ബ് ക​ല​ക്ട​റെ ക​ണ്ട് പ​രാ​തി സ​മ​ർ​പ്പി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി വേ​ഗ​ത്തി​ലാ​യ​ത്. ക​ഴി​ഞ്ഞ 18ന്​ ​വൈ​കീ​ട്ട് കൊ​ര​ണ്ടി​ക്കാ​ട് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക​ളി​ക്കാ​നെ​ത്തി​യ സ്​​റ്റി​നീ​ഷ് എ​ന്ന കു​ട്ടി​യെ​യാ​ണ് കു​തി​ര ആ​ക്ര​മി​ച്ച​ത്.

കു​തി​ര​ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​യു​ടെ പി​താ​വ് മാ​ട്ടു​പ്പെ​ട്ടി സ്വ​ദേ​ശി സ​നീ​ഷാ​ണ് സ​ബ് ക​ല​ക്ട​ർ​ക്ക് വ്യാ​ഴാ​ഴ്​​ച പ​രാ​തി ന​ൽ​കി​യ​ത്. വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച സ​ബ് ക​ല​ക്ട​ർ ആ​രോ​ഗ്യ​വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി.

സ​വാ​രി​ക്ക്​ കൊ​ണ്ടു​വ​ന്ന കു​തി​ര​ക​ളെ കൊ​ര​ണ്ടി​ക്കാ​ട് മേ​ഖ​ല​യി​ൽ ഭ​ക്ഷ​ണം​പോ​ലും ന​ൽ​കാ​തെ അ​ഴി​ച്ചു​വി​ടു​ന്ന​താ​ണ് നാ​ട്ടു​കാ​ർ​ക്ക് ശ​ല്യ​മാ​കു​ന്ന​ത്. വ​ഴി​യാ​ത്ര​ക്കാ​െ​ര​യും വി​ദ്യാ​ർ​ഥി​ക​െ​ള​യും ഇ​വ ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ​യാ​ണ് കു​ട്ടി​​യെ ആ​ക്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:horse attack
News Summary - Injury in horse attack: Sub-collector begins action
Next Story