Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്റ്റേറ്റ് ലയത്തിൽ വീടുകള്‍ കത്തിനശിച്ചു; ആളപായമില്ല

text_fields
bookmark_border
എസ്റ്റേറ്റ് ലയത്തിൽ വീടുകള്‍ കത്തിനശിച്ചു; ആളപായമില്ല
cancel
camera_alt

ചെ​ണ്ടു​വ​ര എ​സ്റ്റേ​റ്റി​ൽ പി.​ആ​ര്‍ ഡി​വി​ഷ​നി​ലെ ക​ത്തി​യ വീ​ടു​ക​ള്‍

മൂന്നാര്‍: കെ.ഡി.എച്ച്.പി കമ്പനി ചെണ്ടുവര എസ്റ്റേറ്റിൽ പി.ആര്‍ ഡിവിഷനിലെ നാല് വീടുകൾ കത്തിനശിച്ചു. ആളപായമില്ല. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കമ്പനി സൂപ്പര്‍വൈസർ സേവ്യറിന്‍റെ വീട്ടിൽനിന്നാണ് തീ പടര്‍ന്നത്. കട്ടിലിൽകിടന്ന കമ്പിളിയിലാണ് ആദ്യം തീ പടർന്നതെന്ന് പറയുന്നു. ഉറവിടം വ്യക്തമായിട്ടില്ല. വീട്ടിലെ ഉപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.

സേവ്യറിന്‍റെ വീടിനു സമീപം തൊഴിലാളികളായ തങ്കം, മീനാക്ഷി, ആല്‍ബര്‍ട്ട് എന്നിവരുടെ വീടുകളിലെ ഉപകരണങ്ങളും കത്തിനശിച്ചു. വീടുകളിലുണ്ടായിരുന്നവര്‍ പുറത്തറിങ്ങയതു കാരണം ആളപായമുണ്ടായില്ല. തൊഴിലാളികള്‍ ഓടിയെത്തി തീയണക്കാനാൻ ശ്രമിച്ചു.

മൂന്നാറില്‍ നിന്നുള്ള അഗ്നിരക്ഷ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ദേവികുളം തഹസില്‍ദാര്‍ സ്ഥലത്തെത്തി. തീപടര്‍ന്ന എസ്റ്റേറ്റു ലയത്തില്‍ എട്ടുവീടുകളാണ് ഉണ്ടായിരുന്നത്.

വീടും വീട്ടുപകരണങ്ങളും നശിച്ച തൊഴിലാളികള്‍ക്ക് പകരം സൗകര്യവും ഭക്ഷണവും നല്‍കാൻ നടപടി സ്വീകരിച്ചതായി കമ്പനി അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Houses burned in estate
Next Story