മണ്ണിൽ മറഞ്ഞത് 24 ഉറ്റവർ: വിജയം ഗോപികയുടെ സ്മരണാഞ്ജലി
text_fieldsഗോപിക
മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ അച്ഛനും അമ്മയുമടക്കം 24 ബന്ധുക്കളെ നഷ്ടപ്പെട്ട ഗോപികക്ക് പ്ലസ് ടുവിലെ ഫുൾ എ പ്ലസ് നേട്ടം നാടിന് നൊമ്പരത്തിൽ പൊതിഞ്ഞ അഭിമാനമാകുന്നു. തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചാണ് ഗോപികയുടെ നേട്ടം.
കഴിഞ്ഞവർഷം പെട്ടിമുടി ദുരന്തത്തിൽ അച്ഛൻ ഗണേശനും അമ്മ തങ്കവും നഷ്ടമായി. നാടിനെ നടുക്കിയ ദുരന്തം നടക്കുമ്പോൾ അച്ഛെൻറ സഹോദരിയുടെ മകളായ ലേഖയുടെ പട്ടത്തെ വീട്ടിലായിരുന്നു ഗോപിക. ദുരന്തത്തിന് മണിക്കൂറുകൾക്കുമുമ്പ് രാത്രി ഗോപിക അച്ഛനും അമ്മയുമായി സംസാരിച്ചിരുന്നു. പിറ്റേ ദിവസമാണ് അപകടവിവരം അറിയുന്നത്.
ഉറ്റവരെ നഷ്ടപ്പെട്ട ഒറ്റപ്പെടലിൽ ഗോപിക തളർന്നില്ല. ആത്മവിശ്വാസത്തോടെ പഠിച്ചു. മാതാപിതാക്കൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് ഇപ്പോൾ. 10ാം ക്ലാസ് വരെ ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിലാണ് പഠിച്ചത്. ഈ സ്കൂളിലെ അഞ്ച് വിദ്യാർഥികളും പെട്ടിമുടിയിലെ ദുരന്തത്തിൽ മരിച്ചു. കഷ്ടപ്പാടുകൾക്കിടയിലും തനിക്ക് പ്രചോദനം നൽകിയ അധ്യാപകർ, സുഹൃത്തുകൾ എല്ലാവർക്കും നിറകണ്ണുകളോടെ നന്ദി പറയുകയാണ് ഗോപിക. ഇനിയും പഠിച്ച് ഡോക്ടർ ആകണമെന്നാണ് ഗോപികയുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

