Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightകാട്ടാനക്കൂട്ടം വീട്...

കാട്ടാനക്കൂട്ടം വീട് വളഞ്ഞു; ശ്വാസമടക്കി അഞ്ചു മണിക്കൂര്‍

text_fields
bookmark_border
കാട്ടാനക്കൂട്ടം വീട് വളഞ്ഞു; ശ്വാസമടക്കി അഞ്ചു മണിക്കൂര്‍
cancel
camera_alt

കാട്ടാനകള്‍ തകര്‍ത്ത സുധയുടെ വീടി​െൻറ ജനല്‍

മൂന്നാര്‍: കാടിറങ്ങിയ ആനക്കൂട്ടം വീട് വളഞ്ഞതോടെ ശ്വാസം അടക്കിപ്പിടിച്ച് കുരുന്നുകളടക്കം കഴിഞ്ഞത് അഞ്ചു മണിക്കൂര്‍. രണ്ടുസംഘമായി ലയങ്ങളിലെത്തിയ കാട്ടാനകള്‍ പുലര്‍ച്ച നാലോടെയാണ് കാടുകയറിയത്. മൂന്നാര്‍ ഗൂര്‍വിള എസ്​റ്റേറ്റിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 11ഓടെയാണ്​ കുട്ടിയാനയടക്കം അഞ്ചംഗ കാട്ടാനക്കൂട്ടം എസ്​റ്റേറ്റിലെത്തിയത്.

ലയങ്ങളില്‍ പ്രവേശിച്ച കാട്ടാനകള്‍ സുധയുടെ വീടി​െൻറ ജനല്‍ ചില്ലുകള്‍ തകര്‍ത്തു.

ഈ സമയം ഉറക്കമുണര്‍ന്ന സുധ കുട്ടികളായ ഹര്‍ശിനി (ആറ്​), ബ്രിന്ത (എട്ട്​) എന്നിവരുമായി അടുക്കള വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവിടെയും ആനകള്‍ വളഞ്ഞിരുന്നു. തുടര്‍ന്ന് വാതില്‍ അടച്ച് അടുക്കളയില്‍ അഭയം പ്രാപിച്ച മൂവര്‍ സംഘം ശ്വാസം അടക്കിപ്പിടിച്ചാണ് നാലുമണിവരെ കഴിഞ്ഞത്.

സമീപത്തെ വള്ളിയുടെ വീടി​െൻറ വാതിലും ഗണേഷന്‍, ലക്ഷ്മണന്‍, സുധ എന്നിവരുടെ വിളവെടുക്കാന്‍ പാകമായ ബീന്‍സ് കൃഷിയും കാട്ടാനകള്‍ തകര്‍ത്തു.

രണ്ടുസംഘമായാണ് കാട്ടാനകള്‍ ലയങ്ങളിലെത്തിയത്. ഒറ്റയാന്‍ പ്രശ്‌നങ്ങളൊന്നും സൃഷ്​ടിക്കാതെ കടന്നുപോയി.

കാട്ടാനകള്‍ കൂട്ടമായി കാടിറങ്ങുന്നതോടെ സ്വൈരജീവിതം നയിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. പതിനായിരങ്ങള്‍ ചെലവഴിച്ചിറക്കുന്ന പച്ചക്കറി കൃഷി വിളവെടുപ്പിനു പാകമാകുന്നതോടെ വന്യമൃഗങ്ങള്‍ നശിപ്പിക്കുകയാണ്. തോട്ടങ്ങളില്‍നിന്ന്​ ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ട്​ ജീവിതം ബുദ്ധിമുട്ടായതിനാൽ തൊഴിലാളികള്‍ കൃഷിയിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് കുട്ടികളുടെ പഠനമടക്കം മുമ്പോട്ട് കൊണ്ടുപോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild lifeIdukkielephant herd
Next Story