Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയിടിച്ചിൽ: ഭീതിയൊഴിയാതെ ദേവികുളം ഗ്യാപ് റോഡ്
text_fieldsbookmark_border
ദേശീയ പാത 85ൽ ദേവികുളം ഗ്യാപ് ഭാഗത്ത് മലയിടിച്ചിൽ ഭീഷണിയുള്ള ഭാഗം
മൂന്നാർ: അപകട ഭീതിയൊഴിയാതെ ദേവികുളം ഗ്യാപ് റോഡ്. നവീകരണത്തിനുശേഷം തുടർച്ചയായ മലയിടിച്ചിലാണ് ഇവിടെ. ഒരാഴ്ച മുമ്പുണ്ടായ മലയിടിച്ചിലിൽ വൻപാറകൾ റോഡിലേക്ക് പതിച്ച് ഗതാഗതം മുടങ്ങിയിരുന്നു. അന്ന് റോഡിലേക്ക് വീണ കല്ലും മണ്ണും ഇപ്പോഴും പൂർണമായി നീക്കം ചെയ്തിട്ടില്ല.
മലയിടിച്ചിൽ ഉണ്ടായ ഭാഗത്ത് വീണ്ടും ഇടിയാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഈർപ്പം തട്ടുമ്പോൾ ഇടയുന്ന വിധം മണ്ണും പാറയും അടുക്കായുള്ള ഭൂപ്രകൃതിയാണിവിടെ. നവീകരണ ഭാഗമായി ഇവിടെ വൻതോതിൽ നടത്തിയ പാറഖനനവും മണ്ണിളകാൻ കാരണമാകുന്നു.
Next Story

