Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightമദ്രാസ് ഐ.ഐ.ടിക്ക്​...

മദ്രാസ് ഐ.ഐ.ടിക്ക്​ മൂന്നാറിൽ കാലാവസ്ഥ വ്യതിയാന ഗവേഷണ കേന്ദ്രം

text_fields
bookmark_border
മദ്രാസ് ഐ.ഐ.ടിക്ക്​ മൂന്നാറിൽ കാലാവസ്ഥ വ്യതിയാന ഗവേഷണ കേന്ദ്രം
cancel

തൊ​ടു​പു​ഴ: മൂ​ന്നാ​ര്‍ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് കാ​മ്പ​സി​ല്‍ ആ​രം​ഭി​ച്ച മ​ദ്രാ​സ് ഐ.​ഐ.​ടി​യു​ടെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​െൻറ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍ലൈ​നാ​യി നി​ര്‍വ​ഹി​ച്ചു. എ​സ്. രാ​ജേ​ന്ദ്ര​ന്‍ എം.​എ​ൽ.​എ കേ​ന്ദ്രം നാ​ടി​ന് സ​മ​ര്‍പ്പി​ച്ചു.

മു​ന്‍കാ​ല അ​നു​ഭ​വ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ല്‍ മൂ​ന്നാ​റി​ല്‍ ഇ​ത്ത​ര​ത്തി​ലൊ​രു സ്ഥാ​പ​നം ല​ഭ്യ​മാ​യ​ത് ഭാ​വി​യി​ല്‍ ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ളെ ത​ര​ണം ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് എം.​എ​ല്‍.​എ പ​റ​ഞ്ഞു. മ​നു​ഷ്യ ഇ​ട​പെ​ട​ലി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ളെ കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി വി​വ​ര ശേ​ഖ​ര​ണ​മാ​ണ് ല​ക്ഷ്യം. നാ​ച്വ​റ​ല്‍ എ​യ്‌​റോ​സോ​ള്‍ ആ​ൻ​ഡ്​​ ബ​യോ എ​യ്​​റോ​സോ​ള്‍ ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ്​ ല​ബോ​റ​ട്ടി എ​ന്നാ​ണ്​ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​െൻറ പേ​ര്.

ഐ.​ഐ.​ടി മ​ദ്രാ​സും ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ര്‍ ക്ലൈ​മ​റ്റ് ചെ​യ്ഞ്ച് സ്​​റ്റ​ഡീ​സ് കോ​ട്ട​യ​വും ത​മ്മി​ലെ ധാ​ര​ണ​പ​ത്രം ഒ​പ്പു​െ​വ​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ്യ ശാ​സ്ത്ര ഉ​പ​ദേ​ഷ്​​ടാ​വ് എം. ​ച​ന്ദ്ര​ദ​ത്ത​ന്‍ ഓ​ണ്‍ലൈ​നാ​യി പ​ങ്കെ​ടു​ത്തു. കേ​ര​ള സ്​​റ്റേ​റ്റ് കൗ​ണ്‍സി​ല്‍ ഫോ​ര്‍ സ​യ​ന്‍സ് ടെ​ക്‌​നോ​ള​ജി ആ​ന്‍ഡ് എ​ന്‍വ​യ​ണ്‍മെൻറ്​ എ​ക്‌​സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​പി. സു​ധീ​ര്‍, ഐ.​ഐ.​ടി മ​ദ്രാ​സി​ലെ ഡീ​ന്‍ പ്ര​ഫ. ര​വീ​ന്ദ്ര​നാ​ഥ് ഗ​ട്ടു, മൂ​ന്നാ​ര്‍ എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജ് പ്രി​ന്‍സി​പ്പ​ൽ പ്ര​ഫ. ജ​യ​രാ​ജു മാ​ധ​വ​ന്‍, മ​ദ്രാ​സ് സി​വി​ല്‍ വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. മ​നു സ​ന്താ​നം തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. മ​ദ്രാ​സ് ഐ.​ഐ.​ടി പ്ര​ഫ. സ​ചി​ന്‍ എ​സ്. ഗു​ന്തെ, മൂ​ന്നാ​ര്‍ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ലെ സി​വി​ല്‍ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗം പ്ര​ഫ. ബി​ജു എ​ന്നി​വ​രാ​ണ് ഗ​വേ​ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnar
News Summary - Climate Change Research Center at Munnar, Madras IIT
Next Story