സാക്ഷരത ക്ലാസിൽ ആദ്യ പഠിതാവായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
text_fieldsബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി ദാസിനെ
വൈസ് പ്രസിഡന്റ് എൻ.ആർ. ജയൻ അക്ഷരം എഴുതിക്കുന്നു
മൂന്നാർ: ബ്ലോക്ക്തല സാക്ഷരത പദ്ധതിയിൽ ആദ്യ പഠിതാവായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. പ്രസിഡന്റിനെ എഴുത്തിനിരുത്തിയതാകട്ടെ വൈസ് പ്രസിഡന്റും. നിരക്ഷരരെ അക്ഷരം പഠിപ്പിക്കുന്ന പദ്ധതിയിലാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി ദാസ് പഠിതാവായത്.
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പഠിതാക്കളുടെ പ്രവേശനോത്സവം ആനന്ദ റാണി ദാസിനെ അക്ഷരം എഴുതി പഠിപ്പിച്ച് ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.ആർ. ജയൻ ഉദ്ഘാടനം ചെയ്തു. ബി.ഡി.ഒ ടോമി ജോസഫ് പാഠപുസ്തക വിതരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷ മീന അൽഫോൻസ, ഇൻസ്ട്രക്ടർ ബിനേഷ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

