Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightവി​നോ​ദ...

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ സ​ര്‍വ​കാ​ല റെ​ക്കോ​ര്‍ഡ്

text_fields
bookmark_border
വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ സ​ര്‍വ​കാ​ല റെ​ക്കോ​ര്‍ഡ്
cancel
camera_alt

ന​വീ​ക​രി​ച്ച ദേ​വി​കു​ളം യാ​ത്രി​നി​വാ​സ്​

മൂ​ന്നാ​ർ: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ സ​ര്‍വ​കാ​ല റെ​ക്കോ​ര്‍ഡാ​ണ് സം​സ്ഥാ​നം നേ​ടി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്റെ കീ​ഴി​ല്‍ ന​വീ​ക​രി​ച്ച ദേ​വി​കു​ളം യാ​ത്രി നി​വാ​സി​ന്റെ​യും മാ​ട്ടു​പ്പെ​ട്ടി ബോ​ട്ടി​ങ്ങ് കേ​ന്ദ്ര​ത്തി​ന്റെ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ​യും പി.​പി.​പി പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഓ​ണ്‍ലൈ​നാ​യി നി​ര്‍വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2025ല്‍ 2,58,80,365 ​സ​ഞ്ചാ​രി​ക​ളാ​ണ് കേ​ര​ളം സ​ന്ദ​ര്‍ശി​ച്ച​ത്. ഒ​റ്റ​വ​ര്‍ഷം കൊ​ണ്ട് 11.33 ശ​ത​മാ​നം വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ വ​ര്‍ധ​ന​യും 2025 ലു​ണ്ടാ​യി. ലോ​കം കേ​ര​ള​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​തി​ന്റെ തെ​ളി​വാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡെ​സ്റ്റി​നേ​ഷ​ന്‍ വെ​ഡി​ങ്, ഡെ​സ്റ്റി​നേ​ഷ​ന്‍ ചാ​ല​ഞ്ച്, ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി സ​ര്‍ക്യൂ​ട്ട്, ടെ​ലി ടൂ​റി​സം, ക്രൂ​യി​സ് ടൂ​റി​സം, കാ​ര​വ​ന്‍ ടൂ​റി​സം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി. ബീ​ച്ച് ടൂ​റി​സം ശ​ക്തി​പ്പെ​ടു​ത്തി. അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സ​ത്തി​ന് നൂ​ത​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി. പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ വി​പു​ലീ​ക​രി​ച്ചു. സ്ത്രീ ​സൗ​ഹൃ​ദ ടൂ​റി​സ​ത്തി​ല്‍ ലോ​ക ശ്ര​ദ്ധ നേ​ടി​യെ​ടു​ത്തും ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം വ്യാ​പി​പ്പി​ച്ചും കേ​ര​ളം മി​ക​ച്ച പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദേ​വി​കു​ളം യാ​ത്രി നി​വാ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ എ. ​രാ​ജ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ന​വീ​ക​രി​ച്ച ദേ​വി​കു​ളം യാ​ത്രി നി​വാ​സി​ന്റെ ശി​ലാ​ഫ​ല​കം എം.​എ​ല്‍.​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​ജേ​ശ്വ​രി, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ആ​ര്‍. ഈ​ശ്വ​ര​ന്‍, ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ അ​ഡ്വ. സു​നി​ല്‍ കു​മാ​ര്‍, ദേ​വി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ശ​ര​ത്ത് ച​ന്ദ്ര​ന്‍, ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി ജി​തീ​ഷ് ജോ​സ്, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​എ​സ്. ഷൈ​ന്‍, വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsleisure tourists
News Summary - All-time record in number of leisure tourists
Next Story