Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആദിവാസി യുവാക്കൾക്ക്...

ആദിവാസി യുവാക്കൾക്ക് ഡ്രൈവിങ്​ ലൈസൻസ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
ആദിവാസി യുവാക്കൾക്ക് ഡ്രൈവിങ്​ ലൈസൻസ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്
cancel

മ​റ​യൂ​ർ: മ​ല​നി​ര​ക​ളി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി യു​വാ​ക്ക​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​ർ​ക്ക് ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നേ​രി​ട്ടെ​ത്തി ഡ്രൈ​വി​ങ്​ ടെ​സ്റ്റ് ന​ട​ത്തി ലൈ​സ​ൻ​സ് ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു.

മൂ​ന്നു​മാ​സം മു​മ്പ്​​ മ​റ​യൂ​രി​ൽ ന​ട​ന്ന എ.​ബി.​സി.​ഡി പ്രോ​ഗ്രാ​മി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്കാ​ണ് ലോ​ക ആ​ദി​വാ​സി ദി​ന​മാ​യ ബു​ധ​നാ​ഴ്ച ഡ്രൈ​വി​ങ്​ ടെ​സ്റ്റ് ന​ട​ത്തി​യ​ത്.

112 പേ​ർ അ​പേ​ക്ഷ ന​ൽ​കി. ഇ​തി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി ബു​ധ​നാ​ഴ്ച ലോ​ക ആ​ദി​വാ​സി​ക​ൾ ദി​ന​ത്തി​ൽ മ​റ​യൂ​രി​ൽ എ​ത്തി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ജ​യ് മാ​ത സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഡ്രൈ​വി​ങ്​ ടെ​സ്റ്റ് ന​ട​ത്തി​യ​ത്. ഒ​രു യു​വ​തി ഉ​ൾ​പ്പെ​ടെ 43പേ​രാ​ണ് ടെ​സ്റ്റി​നാ​യി എ​ത്തി​യ​ത്. ഇ​തി​ൽ 31പേ​ർ പാ​സാ​യി.

ഡ്രൈ​വി​ങ്​ ടെ​സ്റ്റ് ഉ​ദ്ഘാ​ട​നം മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബി. ​മ​ണി​ക​ണ്ഠ​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​മോ​ൻ തോ​മ​സ്, ദീ​പ അ​രു​ള്‍ ജ്യോ​തി, അം​ബി​ക, മു​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Motor vehicle departmenttribal youthdriving license test
News Summary - Motor vehicle department conducted driving license test for tribal youth
Next Story