Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂലമറ്റം വൈദ്യുതി...

മൂലമറ്റം വൈദ്യുതി നിലയം: വാർഷിക അറ്റകുറ്റപ്പണി രണ്ട് മാസം കൂടി നീളും

text_fields
bookmark_border
മൂലമറ്റം വൈദ്യുതി നിലയം: വാർഷിക അറ്റകുറ്റപ്പണി രണ്ട് മാസം കൂടി നീളും
cancel
camera_alt

മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യം

മൂ​ല​മ​റ്റം: മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ലെ ജ​ന​റേ​റ്റ​റു​ക​ളു​ടെ വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി ര​ണ്ട് മാ​സം കൂ​ടി നീ​ളും. ജൂ​ൺ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള ആ​റ്​ മാ​സ കാ​ല​യ​ള​വി​ൽ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട അ​റ്റ​കു​റ്റ​പ്പ​ണി​യാ​ണ് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​ത്.

ക​ൽ​ക്ക​രി​ക്ഷാ​മം മൂ​ലം പു​റം വൈ​ദ്യു​തി​യി​ൽ കു​റ​വ് നേ​രി​ട്ട​തും ഇ​ടു​ക്കി ഡാ​മി​ൽ ക്ര​മാ​തീ​ത​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം പ​ര​മാ​വ​ധി​യി​ൽ എ​ത്തി​ക്കാ​ൻ ആ​റ്​ ജ​ന​റേ​റ്റ​റു​ക​ളും പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ടി വ​ന്ന​തു​മാ​ണ്​ വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മാ​യ​ത്. ഒ​ന്ന്, മൂ​ന്ന്, ആ​റ്​ ജ​ന​റേ​റ്റ​റു​ക​ളു​ടെ വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​യാ​ണ് നി​ല​വി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ട്, നാ​ല്, അ​ഞ്ച്​ ന​മ്പ​ർ ജ​ന​റേ​റ്റ​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യാ​ണ് പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​ത്.

വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക്​ സാ​ധ്യ​ത​യി​ല്ലാ​ത്ത ജൂ​ൺ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ ഒാ​രോ ജ​ന​റേ​റ്റ​ർ വീ​തം ഓ​രോ മാ​സം എ​ന്ന നി​ല​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് എ​ടു​ക്കു​ക​യാ​ണ് പ​തി​വ്. ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​റേ​ഷ​ൻ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ. 780 മെ​ഗാ​വാ​ട്ടാ​ണ് മൂ​ല​മ​റ്റം നി​ല​യ​ത്തി​ലെ പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന ശേ​ഷി.130 മെ​ഗാ​വാ​ട്ട് വീ​തം ശേ​ഷി​യു​ള്ള ആ​റ്​ ജ​ന​റേ​റ്റ​റു​ക​ളാ​ണ് നി​ല​യ​ത്തി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moolamattom power houseMaintenance Work
News Summary - moolamattom power house: Annual maintenance will take two more months
Next Story