Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right709 കുട്ടികളിൽ മാനസിക...

709 കുട്ടികളിൽ മാനസിക പിരിമുറുക്കം

text_fields
bookmark_border
children mental stress
cancel

തൊടുപുഴ: കോവിഡ്​ കാലത്ത്​ ജില്ലയിൽ 709 കുട്ടികൾ മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായി കണ്ടെത്തൽ. വീടുകളിൽ പഠനാന്തരീക്ഷം ഇല്ലാത്തതും കൂട്ടുകാരോടൊപ്പം കളിക്കാനാകാത്തതും അധ്യാപകരുടെ സാമീപ്യത്തിൽ പഠനം നിഷേധിച്ചുണ്ടായ അസ്വാസ്ഥ്യവും പഠനോപകരണങ്ങളുടെ ലഭ്യതക്കുറവും കുട്ടികളിൽ കൂടുതൽ മാനസികസംഘർഷത്തിനും പിരിമുറുക്കത്തിനും കാരണമായിട്ടുണ്ട്​​.

കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കേരള പൊലീസി​െൻറ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ഓൺലൈൻ കൗൺസലിങ്​​ പദ്ധതിയായ ചിരി ​േപ്രാഗ്രാം വഴി നടത്തിയ കൗൺസിലിങ്ങിലാണ്​ കുട്ടികൾ മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായി കണ്ടെത്തിയത്​. കോവിഡ്​ കാലത്തെ കുട്ടികൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം കുറക്കുന്നതിന്​ സംസ്ഥാന സർക്കാർ ആഭ്യന്തരവകുപ്പി​െൻറ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ചിരി.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്​ ഡെസ്കിലേക്ക് 18 വയസ്സിന്​ താഴെയുള്ള കുട്ടികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കും 9497900200 എന്ന നമ്പറിൽ പ്രശ്നങ്ങൾ പറയാം. അവിടെ ലഭിക്കുന്ന വിവരങ്ങൾ ജില്ലകളിൽ സൈക്യാട്രിസ്​റ്റി​െൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൗൺസിലിങ് സെൻററിലേക്ക് കൈമാറുകയും സൈക്കോളജിസ്​റ്റുകളടക്കമുള്ളവർ പ്രശ്നങ്ങളുടെ ഗൗരവ സ്വഭാവമനുസരിച്ച് ഫോണിൽ കൗൺസിലിങ് നടത്തുകയും പ്രശ്നപരിഹാരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇതിന് മനഃശാസ്ത്ര വിദഗ്ധ പാനലി​െൻറ പൂർണമായ ഇടപെടലും നൽകുന്നുണ്ട്​.

ഇതുമായി ബന്ധപ്പെട്ട് ജില്ലതലത്തിൽ അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസി​െൻറ നേതൃത്വത്തിൽ ചൈൽഡ് ഫ്രണ്ട്​ലി പൊലീസ്​ സ്​റ്റേഷനുകൾ, സ്​റ്റുഡൻറ്​ പൊലീസ്​ കാഡറ്റ് പദ്ധതി, ജനപ്രതിനിധികൾ, കുടുംബശ്രീ, ചൈൽഡ് ലൈൻ, ചൈൽഡ് പ്രൊട്ടക്​ഷൻ ഓഫിസ് എന്നിവരുടെ നേതൃത്വത്തിൽ കോർ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mental Stressonline study
News Summary - Mental stress in 709 children
Next Story