മെഡി. കോളജിൽ ആറ് മാസത്തിനകം, 100 ഡോക്ടർമാർ - മന്ത്രി
text_fieldsറോഷി അഗസ്റ്റിൻ
ഇടുക്കി: ആറുമാസത്തിനകം 100 ഡോക്ടർമാരെ നിയമിച്ച് മെഡിക്കൽ കോളജിെൻറ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി രൂപവത്കരിച്ച ആശുപത്രി വികസന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് അനുബന്ധ സൗകര്യം ചെയ്തിട്ടുണ്ട്.
വർക്ഷോപ്പിൽ കയറ്റിയിട്ടുള്ള രണ്ട് ആംബുലൻസുകൾ ഉടൻതന്നെ നന്നാക്കിനൽകാനുള്ള നടപടി സ്വീകരിക്കും. താഴെയും മുകളിലുമായുള്ള ബ്ലോക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള മേൽപാലം പണിയുന്നതിനായി സർക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ഇൻസുലിൻപോലുള്ള മരുന്നുകൾ ലഭിക്കുന്നതിനുള്ള താമസവും അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. മെഡിക്കൽ കോളജിൽ പഠനത്തിനുള്ള സൗകര്യം ഉടൻ ആരംഭിക്കണമെന്നും കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു. കലക്ടർ ഷീബ ജോർജ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യൻ, ജില്ല പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, പ്രിൻസിപ്പൽ ഡോ. നീന ഡി.ശ്യാം, ഡോ. സൂപ്രണ്ട് സുരേഷ് വർഗീസ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

