മൂന്നാറിലെ കല്ലാർ മാലിന്യ പ്ലാൻറിൽ വൻ തീപിടിത്തം
text_fieldsകല്ലാർ മാലിന്യ പ്ലാൻറിൽ പടർന്നുപിടിച്ച തീ
അടിമാലി: മൂന്നാർ പഞ്ചായത്തിന്റെ അധീനതയിലുള്ള കല്ലാർ മാലിന്യ പ്ലാൻറിൽ വൻ തീപിടിത്തം. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയുണ്ടായ തീപിടിത്തം വ്യാഴാഴ്ച വൈകീട്ടും പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.
പ്ലാന്റിലെ സാധന സാമഗ്രികളെല്ലാം കത്തിനശിച്ചു. ആളിക്കത്തുന്ന തീക്കൊപ്പം മേഖലയാകെ വലിയ പുക ഉയരുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
മൂന്നാർ, അടിമാലി, രാജാക്കാട് അഗ്നിശമനസേന യൂനിറ്റുകളുടെ നേതൃത്ത്വത്തിൽ തീയണക്കാൻ ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പഞ്ചായത്ത് സയറക്ടറേറ്റ് ഉദ്യോഗസ്ഥരും ഇടുക്കി ഡപ്യൂട്ടി ഡയറക്ടറും മൂന്നാറിലെത്തി വിശദാംശങ്ങൾ ശേഖരിച്ചുവരുന്നു. ഈ പ്ലാൻറിൽ തെരുവ് നായകളെ കൊന്ന് കുഴിച്ച് മൂടിയതും 50 ലക്ഷം മുടക്കി തുടങ്ങിയ മനുഷ്യ വിസർജന നിർമാർജന പദ്ധതി നടത്തിപ്പ് പദ്ധതിയടക്കം പഞ്ചായത്ത് അന്വേഷണത്തെ നേരിടുന്ന ഘട്ടത്തിലാണ് ദുരൂഹ സാഹചര്യത്തിൽ തീ പിടിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ഈ പ്ലാൻറിൽ തീ പടർന്നിരുന്നു. ഇതേത്തുടർന്ന് സി.സി.ടി.വി ഉൾപ്പെടെ സുരക്ഷ മുൻകരുതലുകൾ എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

