കഞ്ചാവ് മറിച്ചുവിറ്റു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsകുമളി: കഞ്ചാവ് വ്യാപാരത്തിന് ഒത്താശചെയ്യുകയും തൊണ്ടിമുതലായി കോടതിയിൽ കൊടുക്കേണ്ടിയിരുന്ന കഞ്ചാവ് മറിച്ചുവിൽക്കുകയും ചെയ്ത സംഭവത്തിൽ കുമളി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. തേനി ജില്ലയിലെ കുമളി സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്ന തേനി വേപ്പംപെട്ടി സ്വദേശി നല്ലതമ്പിയെയാണ് (42) എസ്.പി പ്രവീൺ ഉമേഷ് ഡോങ്ക്റേ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
അതിർത്തി സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്ന നല്ലതമ്പിക്ക് കഞ്ചാവ് വ്യാപാരികളുമായി ബന്ധമുണ്ടെന്ന് ഉയർന്ന ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിനിടെയാണ് തൊണ്ടിമുതൽ മറിച്ചുവിറ്റ സംഭവം ഉണ്ടായത്. ഈ വർഷം തമിഴ്നാട്ടിൽ നടന്ന പൊലീസ് മേളയിൽ സൗന്ദര്യ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ആളാണ് നല്ലതമ്പി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

