രോഗിയുമായി പോയ ആംബുലന്‍സ് കാട്ടാനക്ക് മുന്നിൽപെട്ടത് മുക്കാല്‍ മണിക്കൂര്‍
text_fieldsഅപകടത്തില്‍പെട്ട അയ്യപ്പനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ യാത്ര തടസ്സപ്പെടുത്തി
റോഡില്‍ നില്ക്കുന്ന കൊമ്പന്
മറയൂര്‍: മറയൂരില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അപകടത്തിൽപെട്ട രോഗിയുമായിപോയ ആംബുലന്‍സ് ആനക്ക് മുന്നില്‍പെട്ട് റോഡിൽ കുരുങ്ങിയത് മുക്കാല്‍ മണിക്കൂറോളം.
കാന്തല്ലൂര്‍ ദെണ്ഡുകൊമ്പ് ആദിവാസി കോളനി സ്വദേശിയായ അയ്യപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുേമ്പാഴാണ് പെരിയവരൈ ഭാഗത്ത് ആന യാത്ര തടസ്സപ്പെടുത്തിയത്.
റോഡില്‍ നിലയുറപ്പിച്ച കൊമ്പന് മുക്കാല്‍ മണിക്കൂറിനുശേഷമാണ് വഴിമാറിയത്. ഈ സമയമത്രയും ഇരുഭാഗത്തുനിന്നുള്ള ഒട്ടേറെ വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

