
കാന്തല്ലൂരിൽ വരുേമ്പാൾ ഇനി ഇരച്ചില്‍പാറ വെള്ളച്ചാട്ടം കാണാൻ മറക്കണ്ട
text_fieldsമറയൂര്‍ (ഇടുക്കി): കാന്തല്ലൂരില്‍ എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിപ്പിച്ച് ഇരച്ചില്‍പാറ വെള്ളച്ചാട്ടം. അതേസമയം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ടൂറിസ്റ്റുകളെ വലക്കുന്നു. 300 അടിയോളം ഉയരത്തില്‍നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ആകർഷണീയമാണ്.
കേരളത്തിൽനിന്ന് ഭൂട്ടാനിലേക്ക് കാറിൽ നടത്തിയ അവിസ്മരണീയ യാത്ര
ഇതിനാല്‍ ദിനംപ്രതി നൂറുകണക്കിന് പേരാണ് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായി ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. അവധി ദിവസങ്ങളില്‍ എണ്ണം ആയിരത്തില്‍ കവിയാറുമുണ്ട്. എന്നാല്‍, ഇവിടേക്ക് ഇത്രയുമധികം സഞ്ചാരികളെത്തുന്നുണ്ടെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ വിശ്രമിക്കാനോ സൗകര്യം ഏർപ്പെടുത്താൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
