റിസോർട്ടിൽനിന്ന് മലിനജലം ഒഴുക്കുന്നതായി പരാതി
text_fieldsപ്രതീകാത്മക ചിത്രം
മറയൂർ: ടൗണിൽ പ്രവർത്തിക്കുന്ന പല ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും ശുചിമുറി മാലിന്യമടക്കം മലിനജലം കൃഷിത്തോട്ടത്തിലേക്ക് ഒഴുക്കുന്നതായി പരാതി.
പുതച്ചുവയൽ കീരക്കാട് പ്രദേശത്തുകൂടി കടന്നുപോകുന്ന കനാലിലേക്കാണ് ഇവ ഒഴുക്കിവിടുന്നത്. പ്രദേശവാസികൾ കുടിവെള്ളത്തിനും ഏകദേശം 40 ഏക്കർ സ്ഥലത്തെ കൃഷിയിടങ്ങളിലേക്കുള്ള ജലസേചനത്തിനും ഉപയോഗിക്കുന്ന പ്രധാന ജലസ്രോതസ്സാണിത്. ഹോട്ടലിൽ നിന്നുള്ള മലിനജല പ്രവാഹം പൊതുജനാരോഗ്യത്തിന് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുകയും കൃഷിയിടങ്ങളിൽ പരിസ്ഥിതി മലിനീകരണത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.
ഇതിനാൽ അന്വേഷണം നടത്തി അനധികൃത പ്രവർത്തനങ്ങൾ തടയണമെന്നും കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും ചൂണ്ടിക്കാണിച്ച് പഞ്ചായത്തിനും ആരോഗ്യവകുപ്പിനും നാട്ടുകാർ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

