മൂന്നരക്കിലോ കഞ്ചാവുമായി അറസ്റ്റിൽ
text_fieldsമറയൂര്‍: മൂന്നരക്കിലോ ഉണക്കിയ കഞ്ചാവുമായി ഒരാളെ മറയൂര്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ കടവരി ഭാഗത്ത് താമസിക്കുന്ന രവിയാണ് (46) അറസ്റ്റിലായത്.മറയൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കോവില്ലൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടില്‍നിന്ന് വില്പനക്കായി കൊണ്ടുവന്ന കഞ്ചാവ് കണ്ടെത്തിയത്.
1,30,000 രൂപക്ക് വാങ്ങിയ മൂന്നരക്കിലോ കഞ്ചാവ് വട്ടവടയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് രണ്ടരലക്ഷം രൂപക്കാണ് വില്ക്കാൻ ശ്രമിച്ചത്.കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി മറയൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. രഞ്ജിത് കുമാര്‍ പറഞ്ഞു.
കെ.പി. ബിനുമോന്, എ. നെബു, കെ.പി. റോയിച്ചന്, അനീഷ്, രഞ്ജിത് കവിദാസ്, പ്രശാന്ത്. പി. ദിനേഷ്കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

