Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightനാച്ചിവയലിൽ കുടിവെള്ളം...

നാച്ചിവയലിൽ കുടിവെള്ളം കിട്ടാക്കനി; കുടങ്ങളുമായി സ്​ത്രീകളുടെ പ്രതിഷേധം

text_fields
bookmark_border
നാച്ചിവയലിൽ കുടിവെള്ളം കിട്ടാക്കനി; കുടങ്ങളുമായി സ്​ത്രീകളുടെ പ്രതിഷേധം
cancel
camera_alt

മറയൂർ നാച്ചിവയൽ നിവാസികൾ കുടങ്ങളുമായി നടത്തിയ പ്രതിഷേധം

മ​റ​യൂ​ര്‍: നാ​ച്ചി​വ​യ​ല്‍ ഗ്രാ​മ​ത്തി​ല്‍ സ്ഥി​ര​മാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങു​ക​യും 10ദി​വ​സ​മാ​യി നി​ല​ക്കു​ക​യും ചെ​യ്ത​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി സ്ത്രീ​ക​ള്‍ രം​ഗ​ത്ത്. ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​വും പ​ഞ്ചാ​യ​ത്ത് വി​ഹി​ത​വും ഉ​ൾ​പ്പെ​ടെ കോ​ടി​ക​ള്‍ മു​ട​ക്കി​യാ​ണ് ജ​ല​നി​ധി പ​ദ്ധ​തി​യി​ലൂ​ടെ വാ​ര്‍ഡി​ലേ​ക്ക് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​നാ​യി മേ​ലാ​ടി ആ​റ്റി​ല്‍നി​ന്നും പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച​ത്.

എ​ന്നാ​ല്‍, നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച് മാ​സ​ങ്ങ​ള്‍ ക​ഴി​യും മു​േ​മ്പ കു​ടി​വെ​ള്ളം മു​ട​ങ്ങി​യെ​ന്ന്​ ഗ്രാ​മീ​ണ​ര്‍ പ​റ​യു​ന്നു. പൈ​പ്പു​ക​ളി​ല്‍ ആ​റ്റി​ലെ ച​ളി​നി​റ​ഞ്ഞ് ത​ക​രാ​റി​ലാ​യാ​ണ് വെ​ള്ളം നി​ല​ക്കു​ന്ന​ത്. പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​യി എ​സ്​​റ്റി​മേ​റ്റ്​ ത​യാ​റാ​ക്കി​യ വേ​ള​യി​ല്‍ കൂ​ട​വ​യ​ല്‍ ആ​റി​നെ കു​റു​കെ ചെ​ക്ഡാ​മും ഫി​ല്‍റ്റ​ര്‍ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​പ്പോ​ള്‍ ഇ​ത് പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ച്ചു. പൂ​ര്‍ണ​മാ​യി ശു​ദ്ധ​ജ​ലം മു​ട​ങ്ങി​യ​തോ​ടെ സ്ത്രീ​ക​ള്‍ കു​ട​ങ്ങ​ളു​മാ​യെ​ത്തി​യാ​ണ്​ പ്ര​തി​ഷേ​ധി​ച്ച​ത്.

അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.അ​തേ​സ​മ​യം, ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​ന്‍ ത​ട​സ്സ​മാ​യ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പൈ​പ്പ് സ്ഥാ​പി​ച്ച വേ​ള​യി​ല്‍ ചെ​ക്ഡാം, ഫി​ല്‍റ്റ​ര്‍ ടാ​ങ്ക് എ​ന്നി​വ നി​ര്‍മി​ക്കാ​ന്‍ വ​നം​വ​കു​പ്പ് അ​നു​മ​തി ന​ല്‍കി​യി​രു​ന്നി​ല്ലെ​ന്ന്​ മ​റ​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​ന്‍. ആ​രോ​ഗ്യ​ദാ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterprotestnachivayal
Next Story