Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightവി​നോ​ദ സ​ഞ്ചാ​ര...

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ഭീ​തി വി​ത​ച്ച് കാ​ട്ടാ​ന​ക​ൾ

text_fields
bookmark_border
വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ഭീ​തി വി​ത​ച്ച് കാ​ട്ടാ​ന​ക​ൾ
cancel
camera_alt

കാ​ന്ത​ല്ലൂ​രി​ൽ റി​സോ​ർ​ട്ട് പ​രി​സ​ര​ത്തെ​ത്തി​യ കൊ​മ്പ​ന്മാ​ർ

മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ-​മ​റ​യൂ​ർ മേ​ഖ​ല​യി​ലെ റി​സോ​ർ​ട്ടു​ക​ളി​ലും ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ച്ച​തോ​ടെ ആ​ശ​ങ്ക ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കാ​ന്ത​ല്ലൂ​ർ കീ​ഴാ​ന്തൂ​ർ ശി​വ​ൻ​പ​ന്തി മേ​ഖ​ല​യി​ലെ റി​സോ​ർ​ട്ട് പ​രി​സ​ര​ത്ത് എ​ത്തി​യ കാ​ട്ടാ​ന പ്ലാ​വി​ൽ​നി​ന്ന് ച​ക്ക പ​റി​ച്ചു തി​ന്നു​ക​യും റി​സോ​ർ​ട്ട് പ​രി​സ​ര​ത്ത് നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ വെ​ട്ടു​കാ​ട് മേ​ഖ​ല​യി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ കാ​ട്ടാ​ന രാ​ത്രി മു​ഴു​വ​ൻ ഭീ​തി പ​ര​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി​യും വെ​ട്ടു​കാ​ട് ഭാ​ഗ​ത്തെ റി​സോ​ർ​ട്ടി​ന് സ​മീ​പ​മെ​ത്തി​യ ര​ണ്ട് കൊ​മ്പ​ന്മാ​ർ ജീ​പ്പ് സ​വാ​രി​ക്കെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും മ​റ്റ് യാ​ത്ര​ക്കാ​രെ​യും അ​മ്പ​ര​പ്പി​ച്ചു. ഏ​റെ നേ​രം റോ​ഡ​രി​കി​ൽ നി​ല​യു​റ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ഗ​താ​ഗ​ത​വും ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു. നി​ല​വി​ൽ ഒ​രു വ​ലി​യ കൊ​മ്പ​നും ഒ​രു ചെ​റി​യ കൊ​മ്പ​നു​മു​ൾ​പ്പെ​ടെ ര​ണ്ട് കാ​ട്ടാ​ന​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. രാ​ത്രി​യാ​കു​ന്ന​തോ​ടെ റി​സോ​ർ​ട്ടു​ക​ൾ​ക്കും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും സ​മീ​പം ഇ​വ എ​ത്തു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephant AttackIdukki NewsKerala TourismHuman-wildlife conflict
News Summary - Fear-mongering in the entertainment and tourism sector
Next Story