കരടിയുടെ ആക്രമണത്തില്‍ ബാലന് പരിക്ക്
text_fieldsകരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കാളിമുത്തുവിനെ ആശുപത്രിയിലെത്തിക്കുന്നു
മറയൂര്‍: പുതുക്കുടി ആദിവസി കോളനിയില്‍ കരടിയുടെ ആക്രമണത്തില്‍ ബാലന് പരിക്ക്. പുതുക്കുടി അരുള്കുമാറിെൻറ മകന് കാളിമുത്തുവിനാണ് (12) പരിക്കേറ്റത്.
ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പിതാവിനും സഹേദരന് വിജയകുമാറിനുമൊപ്പം വീട് നിര്‍മാണത്തിന് ആവശ്യമായ വള്ളി ശേഖരിക്കാനായി രണ്ട് കിലോമീറ്റര്‍ അകലെ തൂക്കണ്ണന് തിട്ടയിലെത്തിയപ്പോൾ പൊന്തക്കാടിനുള്ളില്‍നിന്ന് പാഞ്ഞെത്തിയ കരടി കാളിമുത്തുവിനെ ആക്രമിക്കുകയായിരുന്നു.
അരുള്‍ കുമാറും വിജയകുമാറും ഒച്ചവെച്ചതിനെ തുടര്‍ന്നാണ് കരടി പിന്മാറിയത്. വലതുകാല്‍മുട്ടിന് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

