Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightവാഹന പരിശോധനക്കിടെ 25...

വാഹന പരിശോധനക്കിടെ 25 കിലോ ചന്ദനം പിടികൂടി

text_fields
bookmark_border
വാഹന പരിശോധനക്കിടെ 25 കിലോ ചന്ദനം പിടികൂടി
cancel
camera_alt

രഞ്​ജിത്ത്​, രാംകുമാർ

മ​റ​യൂ​ര്‍: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന 25 കി​ലോ ച​ന്ദ​നം പി​ടി​കൂ​ടി. ചി​ന്ന​വ​ൈ​ര സ്വ​ദേ​ശി രാം​കു​മാ​ർ ‍(25), കാ​പ്പി​സ്​​റ്റോ​ര്‍ സ്വ​ദേ​ശി ര​ഞ്​​ജി​ത്ത് (24) എ​ന്നി​വ​രെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. ആ​ന​ക്കാ​ല്‍പെ​ട്ടി സ്വ​ദേ​ശി പ്ര​ദീ​പ് (27) ഓ​ടി​മ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10ഓ​ടെ പ​ള്ള​നാ​ട് കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പം വ​ന​പാ​ല​ക​സം​ഘം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. പ​രി​ശോ​ധ​ന​ക്ക് നി​ല്‍ക്കു​ന്ന വ​ന​പാ​ല​ക​രെ ക​ണ്ട ഇ​വ​ർ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി​മ​റ​യാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ൾ ര​ണ്ട് ചാ​ക്കു​കെ​ട്ടി​ലാ​യി 25 കി​ലോ ച​ന്ദ​നം ക​ണ്ടെ​ത്തി. രാം​കു​മാ​റി​െ​ന​യും ര​ഞ്​​ജി​ത്തി​െ​ന​യും വാ​ഹ​ന​വും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

നാ​ച്ചി​വ​യ​ല്‍ ​േറ​ഞ്ച്​ ഡി.​എ​ഫ്.​ഒ കെ.​വി. ഫി​ലി​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സെ​ക്​​ഷ​ന്‍ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍മാ​രാ​യ ടി.​ആ​ര്‍. ബി​ജു, റെ​നി, ബീ​റ്റ് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍മാ​രാ​യ കെ.​എ. ശ്രീ​കാ​ന്ത്, എ.​ജി. ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പ്ര​തി​ക​ളെ ശ​നി​യാ​ഴ്​​ച ദേ​വി​കു​ളം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marayoorsandalwood
News Summary - 25 kg of sandalwood was seized
Next Story