മാപ്പത്തണ്‍ കേരള; പുഴകളുടെയും നീര്‍ച്ചാലുകളുടെയും മാപ്പിങ് ജോലികള്‍ തുടങ്ങി
text_fieldsഇടുക്കി: മാപ്പത്തണ്‍ കേരളയുടെ ഭാഗമായി കട്ടപ്പന ബ്ലോക്കിലെ കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ ഗ്രാമപഞ്ചായത്തുകളില്‍ പുഴകളുടെയും നീര്‍ച്ചാലുകളുടെയും മാപ്പിങ് ജോലികള്‍ക്ക് തുടക്കമായി. കാഞ്ചിയാര്‍ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിര്‍വഹിച്ചു.
നവകേരളം കര്‍മ പദ്ധതി ജില്ല റിസോഴ്സ്പേഴ്സൻമാരുടെ നേതൃത്വത്തില്‍ ജെ.പി.എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ഒന്നാം നിര മുതല്‍ മൂന്നാം നിര നീര്‍ച്ചാലുകള്‍ വരെ അവസ്ഥാപഠനം നടത്തി പ്രളയസാധ്യത മേഖലകള്‍ തിരിച്ചറിഞ്ഞാണ് മാപ്പിങ് പൂര്‍ത്തിയാക്കുന്നത്.
മാപ്പത്തണ്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തയാറാക്കിയ മാപ്പ് ലഭ്യമാക്കി പ്രകാശനം നടത്തും. തുടര്‍ പ്രവര്‍ത്തനമായി ഇനി ഞാന്‍ ഒഴുകട്ടെ, നീരുറവ്, ജലബജറ്റ് തുടങ്ങിയവയുമായി ബന്ധിപ്പിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

