Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മം​ഗ​ളാ​ദേ​വി ചി​ത്രാ​പൗ​ർ​ണ​മി: ഒ​രു​ക്കം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

text_fields
bookmark_border
ഭ​ക്ത​ർ​ക്ക് ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം രാ​വി​ലെ ആ​റു മു​ത​ൽ
മം​ഗ​ളാ​ദേ​വി ചി​ത്രാ​പൗ​ർ​ണ​മി: ഒ​രു​ക്കം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
cancel
camera_alt

മം​ഗ​ളാ​ദേ​വി ഉ​ത്സ​വം (ഫ​യ​ൽ ചി​ത്രം)

തൊടുപുഴ: മേയ് ഒന്നിന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ. പെരിയാര്‍ കടുവ സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗർണമി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന ഭക്തര്‍ക്ക് രാവിലെ ആറു മുതല്‍ പ്രവേശനം അനുവദിക്കും. ഉച്ചക്ക് 2.30ന് ശേഷം വനത്തിനുള്ളിലേക്ക് കടത്തിവിടില്ല. ദര്‍ശനം കഴിഞ്ഞ് വൈകീട്ട് അഞ്ച് മണിയോടെ എല്ലാ ഭക്തരും വനമേഖലയില്‍നിന്ന് തിരിച്ചിറങ്ങേണ്ടതാണ്. രാത്രി വനത്തിനുള്ളില്‍ തങ്ങാന്‍ ആരെയും അനുവദിക്കില്ല.

കുമളി ബസ് സ്റ്റാൻഡിൽനിന്ന് ഭക്തരെ കൊണ്ടുപോകുന്ന ട്രിപ് ജീപ്പുകൾക്ക് രാവിലെ 5.30 മുതൽ ഉച്ചക്ക് 1.45 വരെ പ്രവേശനം അനുവദിക്കും. ഇരുചക്ര വാഹനങ്ങള്‍ക്കും ട്രാക്ടറുകള്‍ക്കും കര്‍ശന നിരോധനമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ വാഹനങ്ങൾ പ്രവേശിക്കണം. ട്രിപ് ജീപ്പുകൾക്ക് പാസ് അനുവദിക്കുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധനക്കും വ്യാഴാഴ്ച കുമളി ബസ് സ്റ്റാൻഡിൽ നാല് കൗണ്ടറുകൾ പ്രവർത്തിക്കും. ഒരു വശത്തേക്കുള്ള യാത്രക്ക് 200 രൂപയാണ് ട്രിപ് ജീപ്പുകൾക്ക് വാടക നിശ്ചയിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mangaladevi Chithra Pournami: Preparations in final stages.
Next Story