വാറ്റ്ചാരായവും കോടയുമായി പിടിയിൽ
text_fieldsകുമളി: ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 50 ലിറ്റർ കോടയും ഒരുലിറ്റർ വാറ്റ് ചാരായമായി വെള്ളാരംകുന്ന് ബാബുജി കോളനി സ്വദേശി നാഗരാജ് (49)എക്സൈസ് പിടിയിലായി. വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ കെ.എ. അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്
ഇയാൾ താമസിക്കുന്ന വീട്ടിൽ സ്ഥിരമായി ചാരായം വാറ്റി വിൽപന നടത്തുന്നതായി ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വീടിന്റെ അടുക്കളയിൽ രണ്ട് പ്ലാസ്റ്റിക് കുടങ്ങളിലായി സൂക്ഷിച്ച 50 ലിറ്റർ കോടയും ഒരുലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി.
പ്രിവന്റിവ് ഓഫിസർമാരായ ബെന്നി ജോസഫ്, ബി. രാജ്കുമാര്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എ. അനീഷ്, പി.എൻ. ശശികല, എസ്. ഷിബിൻ, ഡ്രൈവർ ജയിംസ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

