ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് അഞ്ചുകോടി തട്ടിയയാള്‍ മറയൂരില്‍ പിടിയില്‍
text_fieldsമറയൂര്‍: ആന്ധ്രപ്രദേശില്‍ ഫ്ലാറ്റ് നിർമിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് സിനിമ നടനിൽനിന്നടക്കം അഞ്ചുകോടിയോളം രൂപ തട്ടിച്ച് മുങ്ങിയയാളെ മറയൂര്‍ പൊലീസ് പിടികൂടി. ഹൈദരാബാദ് സിറ്റിയില്‍ താമസിക്കുന്ന ചന്ദ്രശേഖറാണ് (40) പിടിയിലായത്. കഴിഞ്ഞ 13ന് ഹൈദരാബാദ് നറശിങ്കി പൊലീസ് സ്റ്റേഷനിൽ ഒട്ടേറെപ്പേര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ചന്ദ്രശേഖര്‍ ഒളിവിൽ പോയത്.
ഇത്തരത്തിൽ ഒട്ടേറെ കേസുകൾ ചന്ദ്രശേഖറിെനതിരെ ഉള്ളതായി പൊലീസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രമായ മറയൂരില്‍ മഡ്ഹൗസില് മൂന്ന് മക്കൾക്കും കെയര്‍ടേക്കര്‍ സുഹൃത്തായ സ്ത്രീക്കുമൊപ്പം താമസിക്കുകയായിരുന്നു. മറയൂര്‍ ടൗണില്‍ കറങ്ങിനടക്കുന്നതിനിടെ പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതായി സംശയിച്ച് സ്ഥലംവിടാൻ ശ്രമിക്കവേയാണ് മറയൂര്‍ എസ്.എച്ച്.ഒ ജി.എസ്. രതീഷ്, എസ്.ഐ ഷമീര്‍ എന്നിവരുടെ നേതൃത്വത്തിൽ ബാബുനഗറില്െവച്ച് പിടികൂടിയത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കിയശേഷം ഹൈദരാബാദില്‍നിന്ന് എത്തിയ പൊലീസ് സംഘത്തിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

