Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമലങ്കര ടൂറിസം വികസനം:...

മലങ്കര ടൂറിസം വികസനം: ഒരു കോടിയുടെ കർമപദ്ധതി

text_fields
bookmark_border
മലങ്കര ടൂറിസം വികസനം: ഒരു കോടിയുടെ കർമപദ്ധതി
cancel
Listen to this Article

മു​ട്ടം: മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ ഡി​സം​ബ​റോ​ടെ സോ​ളാ​ർ ബോ​ട്ട് ഇ​റ​ങ്ങും. ഏ​റെ നാ​ളാ​യി വി​ക​സ​നം മു​ര​ടി​ച്ചു​കി​ട​ന്ന മ​ല​ങ്ക​ര ടൂ​റി​സം ഹ​ബി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ല​ക്ട​ർ ഷീ​ബ ജോ​ർ​ജി​ന്‍റെ​യും പി.​ജെ. ജോ​സ​ഫ്​ എം.​എ​ൽ.​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം. യോ​ഗ​ത്തി​ൽ ഉ​യ​​ർ​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ ത​ത്ത്വ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഒ​രു കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി പാ​ർ​ക്ക് ന​വീ​ക​രി​ക്കു​ക, ഡി​സം​ബ​റോ​ടെ സോ​ളാ​ർ ബോ​ട്ട് ഇ​റ​ക്കു​ക, എ​ൻ​ട്ര​ൻ​സ് പ്ലാ​സ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ.

25 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ബോ​ട്ട് ഇ​റ​ക്കാ​നാ​ണ് ആ​ലോ​ച​ന. വൈ​ക്കം കാ​യ​ലി​ൽ ബോ​ട്ട് സ​ർ​വി​സ് ന​ട​ത്തു​ന്ന ഏ​ജ​ൻ​സി​യെ ഏ​ൽ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്താ​ൻ ഡി.​ടി.​പി.​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​ൻ​ട്ര​ൻ​സ്​ പ്ലാ​സ​യി​ലെ ചോ​ർ​ച്ച​യും മ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​യും അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ർ​മാ​ണ ഏ​ജ​ൻ​സി​യാ​യ ഹാ​ബി​റ്റാ​റ്റി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. 900 മീ​റ്റ​ർ ദൂ​ര​ത്തി​ൽ ടൈ​ൽ പാ​കി ന​ട​പ്പാ​ത പൂ​ർ​ത്തി​യാ​ക്കാ​നും ന​ട​പ്പാ​ത​ക്ക് ചു​റ്റും വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നും ധാ​ര​ണ​യാ​യി.

ന​ട​പ്പാ​ത​ക്ക് സ​മീ​പ​ത്ത് മേ​ൽ​ക്കൂ​ര​യു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളും നി​ർ​മി​ക്കും. ഇ​തി​നെ​ല്ലാ​മാ​യി ഒ​രു കോ​ടി​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ പോ​ർ​ട്ട​ബി​ൾ സ്വി​മ്മി​ങ് സം​വി​ധാ​നം സ്ഥാ​പി​ക്കാ​നും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കാ​നും ധാ​ര​ണ​യാ​യി.

തീ​രു​മാ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ്​ വി​ശ​ക​ല​നം ചെ​യ്യാ​ൻ ഒ​ക്ടോ​ബ​റി​ൽ വീ​ണ്ടും യോ​ഗം ചേ​രും. നി​ല​വി​ലെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ഴേ​ക്കും വി​പു​ല​മാ​യ 181 കോ​ടി​യു​ടെ കേ​ന്ദ്ര പ​ദ്ധ​തി​ക്ക് അം​ഗീ​കാ​ര​മാ​കു​മെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഷൈ​ജ ജോ​മോ​ൻ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ അ​രു​ൺ ചെ​റി​യാ​ൻ, വാ​ർ​ഡ് അം​ഗം സൗ​മ്യ സാ​ജ​ബി​ൻ, എം.​വി.​ഐ.​പി ഉ​ദ്യോ​ഗ​സ്ഥ​ർ, ഡി.​ടി.​പി.​സി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malankara Tourism Development
News Summary - Malankara Tourism Development: An action plan of one crore
Next Story