Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ മ​ല​ങ്ക​ര എ​ൻ​ട്ര​ൻ​സ് പ്ലാ​സ

text_fields
bookmark_border
കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ മ​ല​ങ്ക​ര എ​ൻ​ട്ര​ൻ​സ് പ്ലാ​സ
cancel
camera_alt

മ​ല​ങ്ക​ര എ​ൻ​ട്ര​ൻ​സ് പ്ലാ​സ

മു​ട്ടം: മൂ​ന്ന് കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച മ​ല​ങ്ക​ര എ​ൻ​ട്ര​ൻ​സ് പ്ലാ​സ കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് നി​ർ​മി​ച്ച​തെ​ന്ന് മു​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് പു​തു​ക്കി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ച്ചി​ട്ടും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ എം.​വി.​ഐ.​പി അ​ധി​കൃ​ത​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. ഇ​തോ​ടെ കെ​ട്ടി​ട​ത്തി​ന് കെ​ട്ടി​ട ന​മ്പ​ർ ല​ഭി​ക്കാ​തി​രി​ക്കു​ക​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2015ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​തെ​ന്നാ​ണ് എം.​വി.​ഐ.​പി​യു​ടെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ മ​ല​ങ്ക​ര എ​ൻ​ട്ര​ൻ​സ് പ്ലാ​സ​യു​ടെ നി​ർ​മാ​ണം 2011ലെ​യും 2019ലെ​യും ബാ​ധ​ക​മാ​യ കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച​ല്ല ന​ട​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് എം.​വി.​ഐ.​പി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. മു​ട്ടം സ്വ​ദേ​ശി​യാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ന​ൽ​കി​യ പ​രാ​തി​ക്ക് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

2024 ഫെ​ബ്രു​വ​രി 23ന് ​എ​ൻ​ട്ര​ൻ​സ് പ്ലാ​സ​ക്ക് കെ​ട്ടി​ട ന​മ്പ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​വി.​ഐ.​പി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ പ​ഞ്ചാ​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ളി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്ത് അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചി​ല്ല.

നി​ർ​മാ​ണ​ത്തി​ലെ ഏ​ഴ് പ്ര​ധാ​ന അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് പു​തു​ക്കി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്റെ നി​ർ​ദേ​ശം. ഫ​യ​ർ എ​ൻ.​ഒ.​സി ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളി​ല്ല. 659.77 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള കെ​ട്ടി​ടം ‘ഡി’​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ കേ​ര​ള പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ (കെ.​പി.​ബി.​ആ​ർ) പ്ര​കാ​രം ഫ​യ​ർ എ​ൻ.​ഒ.​സി ല​ഭ്യ​മാ​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ഇ​ത് ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് വ്യ​ക്ത​മാ​ക്കു​ന്നു.

കൂ​ടാ​തെ, അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​മാ​യ ശൗ​ചാ​ല​യ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ പാ​ർ​ക്കി​ങ് പ്ലാ​നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സെ​പ്റ്റി​ക് ടാ​ങ്കി​ൽ​നി​ന്ന് 7.5 മീ​റ്റ​ർ ചു​റ്റ​ള​വി​നു​ള്ളി​ൽ കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല. കെ​ട്ടി​ട ന​മ്പ​ർ ന​ൽ​കേ​ണ്ട മു​റി​ക​ളു​ടെ വി​സ്തീ​ർ​ണം ഇ​നം തി​രി​ച്ച് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന​തും പോ​രാ​യ്മ​യാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് മ​ല​ങ്ക​ര ടൂ​റി​സം പ​ദ്ധ​തി​യു​ടെ കൈ​വ​ശ​മു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

മ​ല​ങ്ക​ര പാ​ർ​ക്കി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ഫീ​സാ​യി ല​ഭി​ച്ച 20 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ബാ​ങ്കി​ൽ നി​ക്ഷേ​പ​മാ​യി കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.

ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്താ​ൻ പോ​ലും ജ​ന​റ​ൽ കൗ​ൺ​സി​ലി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ പു​തു​ക്കി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ മൂ​ന്ന് കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച കെ​ട്ടി​ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി തു​ട​രു​ക​യാ​ണ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കെ​ട്ടി​ടം ച​ട്ട​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​കാ​തെ കി​ട​ക്കു​ന്ന​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malankara Entrance Plaza built without complying with building construction regulations.
Next Story