Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലങ്കര, ഇടുക്കി ടൂറിസം വികസനം: പ്രതീക്ഷയിൽ സഞ്ചാരികൾ

text_fields
bookmark_border
idukki tourisam
cancel

മുട്ടം: മലങ്കര ഡാമിന്‍റെയും ഇടുക്കി ആർച്ച് ഡാമിന്‍റെയും വികസനത്തിനായി സമർപ്പിച്ച പദ്ധതിക്ക് ഉടൻ അനുമതി നൽകുമെന്ന കേന്ദ്ര ടൂറിസം മന്ത്രിയുടെ വാക്കിൽ ഇടുക്കിക്ക് പ്രതീക്ഷ. ജില്ലയിൽ ടൂറിസം ഡെസ്റ്റിനേഷനുകളുടെ ശൃംഖല സൃഷ്ടിക്കാൻ സ്വദേശി ദർശൻ സ്കീമിൽ ഉൾപ്പെടുത്താൻ സമർപ്പിച്ച പദ്ധതിക്ക് ഉടൻ അനുമതി നൽകുമെന്നാണ് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി കിഷൻ റെഡി ഡീൻ കുര്യാക്കോസ് എം.പിയുമായുള്ള ചർച്ചയിൽ അറിയിച്ചത്. ഇത് ഇടുക്കിയുടെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിന് ഇടയാക്കുമെന്നാണ് സഞ്ചാരികളുടെ പ്രതീക്ഷ.

ഇടുക്കി ലേസർ പവിലിയൻ, നാടുകാണി സ്കൈ വാക്ക്, മലങ്കര ഡാം കൺവെൻഷൻ സെന്‍റർ, തൊടുപുഴ ടൗൺ സ്ക്വയർ മൂന്നാർ ഹൈഡൽ പാർക്ക്, എന്നീ സ്ഥലങ്ങളിൽ തീർഥാടന ടൂറിസം ,ഹെൽത്ത് ആൻഡ് വെൽനസ് ടൂറിസം, ഇവൻറ് ടൂറിസം, എന്നീ മേഖലകൾ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്‍റെ കാലഘട്ടത്തിൽ എം.എൽ.എ പി.ജെ. ജോസഫ് മുൻകൈയെടുത്ത് സമർപ്പിച്ച റിപ്പോർട്ടിനാണ് അംഗീകാരമാകുന്നത്. പ്രോജക്ട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പ്രധാനമായും അഞ്ച് പദ്ധതികളാണ്. തൊടുപുഴ നിയോജകമണ്ഡലത്തിലെ മൂന്ന് പദ്ധതികളും ഇടുക്കി, ദേവികുളം നിയോജകമണ്ഡലത്തിലെ ഓരോ പദ്ധതിയും.

11 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന മ​ല​ങ്ക​ര ഡാം ​റി​സ​ർ​വോ​യ​റി​നെ ചു​റ്റി​പ്പ​റ്റി ട്ര​ക്കി​ങ് പാ​ത, എ​ട്ട്​ കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ സൈ​ക്ലി​ങ് ട്രാ​ക്ക്, ജ​ലാ​ശ​യ​ത്തി​ൽ ക​യാ​ക്കി​ങ് ബോ​ട്ടു​ക​ൾ സോ​ളാ​ർ ബോ​ട്ട് എ​ന്നി​വ​യും പ​ദ്ധ​തി​യി​ലു​ണ്ട്.

ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ, കു​ട്ടി​ക​ൾ​ക്കു​ള്ള വി​പു​ല​മാ​യ പാ​ർ​ക്ക്, വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ലൈ​റ്റ് ഷോ ​തു​ട​ങ്ങി​യ​വ​യും വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ

•മ​ല​ങ്ക​ര ടൂ​റി​സം പ​ദ്ധ​തി​യും ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റും. (102 കോ​ടി)

• തൊ​ടു​പു​ഴ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​നം വി​ശ്ര​മ, വി​നോ​ദ​കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കും

• മു​നി​സി​പ്പ​ൽ പാ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ച്ച് തൂ​ക്കു​പാ​ല നി​ർ​മാ​ണ​വും. (അ​ഞ്ച്​ കോ​ടി)

• ഇ​ടു​ക്കി ഡാ​മി​നോ​ട് അ​നു​ബ​ന്ധി​ച്ച് ലേ​സ​ർ പ​വി​ലി​യ​ൻ (29.3 കോ​ടി)

• നാ​ടു​കാ​ണി ആ​കാ​ശ​പ്പാ​ത (സ്കൈ ​വാ​ക്ക്) (30 കോ​ടി).

•മൂ​ന്നാ​ർ ഹൈ​ഡ​ൽ പാ​ർ​ക്ക്.(14.7 കോ​ടി)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malankara and Idukki Tourism Development: Travelers in anticipation
Next Story