ലോറി മതിലിലിടിച്ച് അപകടം
text_fieldsനിയന്ത്രണംവിട്ട ലോറി മതിലിലിടിച്ച നിലയിൽ
ചെറുതോണി: ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ച് അപകടം. മണിയാറൻകുടി സ്കൂൾ സിറ്റിയിൽനിന്നുള്ള ഇറക്കത്തിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ഇരുവരും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് ഡ്രൈവർ ഏറെ ദൂരം വാഹനം നിയന്ത്രിച്ച് ഓടിച്ചെങ്കിലും ഒടുവിൽ അമ്മക്കുന്നേൽ മൈതീൻകുട്ടിയുടെ വീടിന്റെ മതിലിൽ ഇടിച്ചാണ് ലോറി നിന്നത്. ഇതിനിടെ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളിലും ഇടിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

