Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാഹനമിടിച്ച് ചത്തത്...

വാഹനമിടിച്ച് ചത്തത് പൂച്ചപ്പുലിയെന്ന് നാട്ടുകാർ; പാക്കാനെന്ന് വനം വകുപ്പ്

text_fields
bookmark_border
വാഹനമിടിച്ച് ചത്തത് പൂച്ചപ്പുലിയെന്ന് നാട്ടുകാർ; പാക്കാനെന്ന് വനം വകുപ്പ്
cancel
camera_alt

വാ​ഹ​നം ഇ​ടി​ച്ച് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ജീ​വി

നെടുങ്കണ്ടം: മാവടിയിൽ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തിയത് പൂച്ചപ്പുലിയെന്ന് നാട്ടുകാർ, എന്നാൽ പാക്കാൻ ആണെന്ന് വനം വകുപ്പ്.മാവടിയില്‍ കാരിത്തോട് ഭാഗത്തേക്ക് പോകുന്ന വഴിയിൽ വാരിക്കാട്ട് ശശിയുടെ വീടിന് മുന്നിൽ റോഡിലാണ് വാഹനം ഇടിച്ച് മരിച്ച നിലയിൽ ജീവിയെ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രിയിലാണ് ജീവിയെ ചത്ത നിലയില്‍ പ്രദേശവാസികള്‍ കണ്ടത്. പുലിയാണെന്ന് ഭയന്ന നാട്ടുകാര്‍ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് നടന്ന പരിശോധനയില്‍ പാക്കാന്‍ ആണെന്ന് വനം വകപ്പ് അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Locals say that it was a leopard cat that was hit by a vehicle; Forest Department says it is Pakhan
Next Story