നാട്ടുകാരുടെ ശ്രമദാനം; മൂന്ന് കിലോമീറ്റർ റോഡ് റെഡി
text_fieldsനാട്ടുകാർ ശ്രമദാനമായി നിർമിച്ച കോട്ടമല എസ്റ്റേറ്റിലെ
റോഡ്
മൂലമറ്റം: കോട്ടമല എസ്റ്റേറ്റിലൂടെ നാട്ടുകാർ ശ്രമദാനമായി റോഡ് നിർമിച്ചതോടെ മൂലമറ്റത്തുനിന്ന് കട്ടപ്പനയിലേക്കുള്ള ദൂരം 50 കിലോമീറ്ററായി കുറയും.
നിലവിൽ 71 കിലോമീറ്ററാണ്. കോട്ടമല തേയിലത്തോട്ടത്തിലെ മൂന്ന് കിലോമീറ്റർ എസ്റ്റേറ്റ് റോഡാണ് നാട്ടുകാർ നിർമിച്ചത്. എസ്റ്റേറ്റ് ഉടമസ്ഥതയിലാണ് നിലവിൽ റോഡ് എങ്കിലും സർക്കാറിലേക്ക് സറണ്ടർ ചെയ്യാനാണ് തീരുമാനം. പതിറ്റാണ്ടുകളായി നാട്ടുകാരുടെ സ്വപ്നമായിരുന്ന ഈ റോഡ്.
മൂലമറ്റം-കോട്ടമല റോഡിൽ മൂലമറ്റം മുതൽ ഉളുപ്പൂണി വരെ റോഡ് പൂർത്തിയാക്കാൻ കരാർ നിൽകിയിട്ടുണ്ട്. വൈകാതെ ഇതിന്റെ ജോലികൾ ആരംഭിക്കുമെന്നാണ് കരാറുകാരൻ പറയുന്നത്. ഉളുപ്പൂണിയിൽനിന്ന് മൂന്ന് കിലോമീറ്റർ കോട്ടമല തോട്ടത്തിലൂടെയൂള്ള റോഡാണ് നാട്ടുകാർ നിർമിച്ചത്. ഈ റോഡ് വാഗമൺ-കോട്ടമല റോഡിൽ എത്തിച്ചേരും. ഇവിടെനിന്ന് കൂവലേറ്റം, ഉപ്പുതറ വഴി കട്ടപ്പനയിലെത്താം.
50 കിലോമീറ്റർ റോഡിൽ അഞ്ച് കിലോമീറ്റർ റോഡ് മാത്രമാണ് ടാർ ചെയ്യാനുള്ളത്. ഇതിൽ മൂലമറ്റം-ഉളുപ്പൂണി റോഡ് നിർമാണത്തിന്റെ ഭാഗമായി രണ്ട് കിലോമീറ്റർ റോഡ് ടാർ ചെയ്യും. ബാക്കി മൂന്നു കിലോമീറ്റർ റോഡ് കൂടി ടാർ ചെയ്താൽ തൊടുപുഴ ഭാഗത്തുനിന്ന് കട്ടപ്പനയിലേക്കും കുമളിയിലേക്കും തമിഴ്നാടിനുമുള്ള യാത്ര ഇതുവഴിയാകും. ഇത് മൂലമറ്റം ടൗണിന്റെ വികസനത്തിന് ഏറെ പ്രയോജനപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

