Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതദ്ദേശപ്പോരിന് കാഹളം...

തദ്ദേശപ്പോരിന് കാഹളം മുഴങ്ങി; ഇനി വോട്ടോട്ടം

text_fields
bookmark_border
തദ്ദേശപ്പോരിന് കാഹളം മുഴങ്ങി; ഇനി വോട്ടോട്ടം
cancel

തൊടുപുഴ: കാത്തിരിപ്പിനൊടുവിൽ തദ്ദേശപ്പോരിന് കാഹളം മുഴങ്ങി. ഇനി മുന്നണികളും സ്ഥാനാർഥികളും വോട്ടുറപ്പിക്കാൻ നെട്ടോട്ടമോടുന്ന നാളുകളാണ്. ആഴ്ചകൾ നീണ്ട ആകാംക്ഷകൾക്ക് വിരാമമിട്ടാണ് തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. ഡിസംബർ ഒമ്പതിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളുടെ കൂട്ടത്തിലാണ് ഇടുക്കിയും ഉൾപ്പെടുന്നത്. അതുകൊണ്ട് തന്നെ വരുംദിവസങ്ങളിൽ മലയോര ജില്ലയിലും തെരഞ്ഞെടുപ്പ് ചൂട് മൂർധന്യാവസ്ഥയിലെത്തും.

തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ആരംഭിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നതിനാൽ ഇക്കുറി മുന്നണികൾക്ക് ഒരുക്കങ്ങൾക്ക് ഏറെ സമയം ലഭിച്ചുവെന്നതാണ് പ്രത്യേകത. പലയിടത്തും സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണ രംഗത്തിറങ്ങി. പ്രാദേശിക തലത്തിലാകട്ടെ മുന്നണികൾ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ആരംഭിച്ചു. മുന്നണികളുടെ സീറ്റ് വിഭന ചർച്ചകൾ ഔദ്യോഗികമായി ഇന്നത്തോടെ പൂർത്തിയാകുമെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം. ഈയാഴ്ച അവസാനത്തോടെ മുഴുവൻ തദ്ദേശ വാർഡുകളിലേയും ചിത്രം വ്യക്തമാകും.

മുന്നണികൾക്കിത് അഭിമാന പോരാട്ടം

ഇടുക്കിയിൽ ഇത്തവണ ഇടത്-വലത് മുന്നികൾക്ക് അഭിമാന പോരാട്ടമാണ്. ജില്ലയിലെ ആധിപത്യം നിലനിർത്താൻ ഇടത് മുന്നണിയും പ്രതാപം വീണ്ടെടുക്കാൻ യു.ഡി.എഫും പതിനെട്ടടവും പ‍യറ്റുമെന്നുറപ്പ്. കാര്യമായ പൊട്ടിത്തെറികളോ അപശബ്ദങ്ങളോ ഇല്ലാതെ പരമാവധി വാർഡുകളിലും സ്ഥാനാർഥികളെ നിശ്ചയിക്കാനാണ് ജില്ലാ നേതൃത്വങ്ങളുടെ തീരുമാനം. കർഷകർക്കും തൊഴിലാളികൾക്കും ഏറെ സ്വധീനമുളള ജില്ലയിൽ അവരുടെ മനസ്സ് ഒപ്പം നിർത്തി ആധിപത്യം നിലനിർത്താനുളള തന്ത്രങ്ങളാണ് പാർട്ടികൾ അണിയറയിൽ ആസൂത്രണം ചെയ്യുന്നത്.

ജില്ലയിൽ ഇത്തവണ യു.ഡി.എഫ് അഭിമാനകരമായ വിജയം നേടുമെന്നാണ് യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി പറയുന്നത്. ഭരണവിരുദ്ധ വികാരം മുന്നണിക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ ഇത്തവണ കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനാണ് മുന്നണിയുടെ ലക്ഷ്യമെന്ന് എൽ.ഡി.എഫ് കൺവീനർ കെ. സലീംകുമാറും പറയുന്നു. സർക്കാർ ജില്ലയിലെ ജനങ്ങളെയടക്കം ചേർത്ത് പിടിക്കുന്ന നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. ഇത് തങ്ങൾക്കനുകൂലമാകുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഇരുമുന്നണികളുടെയും കപടത തിരിച്ചറിഞ്ഞ ജില്ലയിലെ വോട്ടർമാർ ഇത്തവണ എൻ.ഡി.എക്കനുകൂലമായി വിധിയെഴുതുമെന്ന് ബി.ജെ.പി നേതാവ് പി.പി. സാനുവും പറയുന്നു.

ജില്ല സജ്ജം; 1192 പോ​ളി​ങ്​ സ്​​​റ്റേ​ഷ​നു​ക​ൾ

ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ അറിയിച്ചു. രണ്ട് ഘട്ടമായി നടത്തുന്ന തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തിലായി ഡിസംബര്‍ ഒമ്പതിനാണ് ജില്ലയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും നവംബര്‍ 14നാണ്. നാമനിര്‍ദേശ പത്രിക നവംബര്‍ 21വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. സ്ഥാനാർഥിത്വം നവംബര്‍ 24വരെ പിന്‍വലിക്കാം. ആകെ 1192 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്.

ഇതില്‍ 1119 പോളിങ് സ്‌റ്റേഷനുകള്‍ ഗ്രാമപഞ്ചായത്തുകളിലും 73 എണ്ണം മുനിസിപ്പാലിറ്റിയിലുമാണ്. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധന സാമഗ്രികളുടെ വിതരണത്തിനും വോട്ടെടുപ്പിനുശേഷമുള്ള അവയുടെ ശേഖരണത്തിനും ആവശ്യമായ വിതരണ-സ്വീകരണകേന്ദ്രങ്ങള്‍ കണ്ടെത്തി. ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ എട്ട് കേന്ദ്രങ്ങളും മുനിസിപ്പാലിറ്റി തലത്തില്‍ രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സെക്ടറല്‍ ഓഫിസര്‍മാരെയും നിയോഗിച്ചു. ഗ്രാമപഞ്ചായത്തില്‍ നൂറും മുനിസിപ്പാലിറ്റിയില്‍ ഏഴും സെക്ടറുകളാണുള്ളത്. ജില്ലയില്‍ 2194 കണ്‍ട്രോള്‍ യൂനിറ്റ് 6467 ബാലറ്റ് യൂനിറ്റ് എന്നിവ തെരഞ്ഞെടുപ്പിനായി സജ്ജമാണ്.

9,07,102 വോട്ടര്‍മാര്‍

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള പു​തു​ക്കി​യ വോ​ട്ട​ര്‍പ​ട്ടി​ക പ്ര​കാ​രം ജി​ല്ല​യി​ലെ ആ​കെ വോ​ട്ട​ര്‍മാ​ര്‍ 9,07,102. ഇ​തി​ല്‍ 4,65,925 സ്ത്രീ​ക​ള്‍, 4,41,167 പു​രു​ഷ​ന്മാ​ര്‍, 10 ട്രാ​ന്‍സ്‌​ജെ​ന്‍ഡേ​ഴ്‌​സ​സ്. ജി​ല്ല​യി​ല്‍ ഏ​ഴ്​ പ്ര​വാ​സി വോ​ട്ട​ര്‍മാ​ര്‍ മാ​ത്രം. പ​ഴ​യ പ​ട്ടി​ക​യി​ല്‍ 9,05,573 വോ​ട്ട​ര്‍മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 13,005 പേ​രെ പു​തി​യ​താ​യി ചേ​ര്‍ക്കു​ക​യും 11,476 പേ​രു​ക​ള്‍ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. പ​ഴ​യ പ​ട്ടി​ക​യി​ലു​ള്ള​തി​നെ​ക്കാ​ള്‍ 1529 വോ​ട്ട​ര്‍മാ​രാ​ണ് പു​തി​യ​തി​ല്‍ കൂ​ടു​ത​ലു​ള്ള​ത്. 52 പ​ഞ്ചാ​യ​ത്തു​ക​ളും ര​ണ്ട്​ ന​ഗ​ര​സ​ഭ​ക​ളു​മാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍മാ​രു​ള്ള​ത് വ​ണ്ടി​പ്പെ​രി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ്. 16,138 പു​രു​ഷ​ന്മാ​രും 17457 സ്ത്രീ​ക​ളു​മ​ട​ക്കം 33,595 വോ​ട്ട​ര്‍മാ​ര്‍. 15,896 പു​രു​ഷ​ന്മാ​രും 17.262 സ്ത്രീ​ക​ളും ഉ​ള്‍പ്പെ​ടെ 33,160 വോ​ട്ട​ര്‍മാ​രു​ള്ള അ​ടി​മാ​ലി​യാ​ണ് ര​ണ്ടാ​മ​ത്. ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് വോ​ട്ട​ര്‍മാ​ര്‍ ഏ​റ്റ​വും കു​റ​വ്. 898 പു​രു​ഷ​ന്മാ​രും 886 വ​നി​ത​ക​ളു​മ​ട​ക്കം 1784 വോ​ട്ട​ര്‍മാ​ര്‍.

കളത്തിലിറങ്ങാൻ ഡി.എം.കെ

തമിഴ് വംശജരായ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ മത്സരിക്കാൻ ഡി.എം.കെ. തമിഴ് വംശജരുടെ വോട്ടുകൾ നിർണായകമായ പീരുമേട്, ദേവികുളം താലൂക്കുകളിലാണ് സ്ഥാനാർഥികളെ രംഗത്തിറക്കുക. ഉപ്പുതറ പഞ്ചായത്തുകളിലെ ആറ് വാർഡുകളിലും ചിന്നക്കനാൽ പഞ്ചായത്തിലെ അഞ്ചു വാർഡുകളിലും സ്ഥാനാർഥികളെ രംഗത്തിറക്കാനാണ് നീക്കം. പീരുമേട്, ഉടുമ്പൻചോല, ദേവികുളം മണ്ഡലങ്ങളിൽ തോട്ടം തൊഴിലാളികൾക്കിടയിൽ തങ്ങൾക്ക് വേരോട്ടമുണ്ടെന്നാണ് ഡി.എം.കെയുടെ വാദം.

പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി മൂന്നാറിലും ഉപ്പുതറയിലും ഓഫിസും തുറന്നിട്ടുണ്ട്. തമിഴ് വോട്ടർമാർ കൂടുതലുള്ള മറ്റ് പഞ്ചായത്ത് വാർഡുകളിലും ഡി.എം.കെ കണ്ണുവെച്ചിട്ടുണ്ട്. പാർട്ടി ചിഹ്നത്തിൽ തന്നെയാകും മത്സരരംഗത്തിറങ്ങുക. ഒറ്റക്കുനിന്ന് മത്സരിക്കാൻ തന്നെയാണ് ഡി.എം.കെയുടെ തീരുമാനം. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പീരുമേട് പഞ്ചായത്തിലെ ഒന്നാം വാർഡിൽനിന്ന് എ.ഐ.എ.എ.ഡി.എം.കെ അംഗമായ എസ്. പ്രവീണ ജയിച്ചിരുന്നു.

കലക്ടർ അധ്യക്ഷനായി മോണിറ്ററിങ്​ സമിതി

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​തൃ​കാ​പെ​രു​മാ​റ്റ​ച്ച​ട്ടം തി​ങ്ക​ളാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും സ്ഥാ​നാ​ർ​ത്ഥി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഉ​ന്ന​യി​ക്കു​ന്ന സം​ശ​യ​ങ്ങ​ൾ​ക്ക് നി​വാ​ര​ണം ന​ട​ത്തു​ന്ന​തി​നും പ​രാ​തി​ക​ളി​ൽ ഉ​ട​ൻ പ​രി​ഹാ​ര​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ജി​ല്ല​ത​ല​ത്തി​ൽ മോ​ണി​റ്റ​റി​ങ്​ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. ക​ല​ക്​​ട​ർ ചെ​യ​ർ​മാ​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ല ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ർ ക​ൺ​വീ​ന​റു​മാ​ണ്. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ, ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ. പെ​രു​മാ​റ്റ​ച്ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ക​മ്മി​റ്റി പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Body ElectionnewsIdukki NewsLatest News
News Summary - local body election
Next Story