വായ്പ അടച്ചിട്ടും ആധാരം കൊടുത്തില്ല; മനുഷ്യാവകാശ കമീഷൻ ഇടപെടലിൽ നീതി
text_fieldsതൊടുപുഴ: വായ്പ അടച്ചുതീർത്ത് ഏഴുമാസങ്ങൾ കഴിഞ്ഞിട്ടും ആധാരവും ബാങ്കിലുള്ള ഷെയർ തുകയായ 30,000 രൂപയും വായ്പ തിരിച്ചടച്ച സർട്ടിഫിക്കറ്റും തിരികെ നൽകാത്ത ബാങ്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
പീരുമേട് താലൂക്ക് കോഓപറേറ്റിവ് അഗ്രികൾചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറ് ബാങ്ക് സെക്രട്ടറി രണ്ടുമാസത്തിനകം രേഖകൾ തിരികെ നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. പെരുവന്താനം സ്വദേശി അബ്രഹാം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2009ലാണ് അബ്രഹാം വായ്പ എടുത്തത്. കമീഷൻ ബാങ്ക് സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. കടാശ്വാസ കമീഷെൻറ തീരുമാനപ്രകാരമാണ് പരാതിക്കാരൻ 2,85,000 രൂപ അടച്ചത്. ബാങ്കിെൻറ ഭരണസമിതി അംഗീകരിച്ചാൽ രേഖകൾ തിരികെ നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏഴുമാസം കഴിഞ്ഞിട്ടും രേഖകൾ തിരികെ നൽകാതിരുന്ന നടപടി ശരിയല്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

