അയൽവാസിയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
text_fieldsആൻസൺ
മുട്ടം: അയൽവാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കാളിയാർ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന കോടംതറയിൽ സദാനന്ദനെ (62) കൊലപ്പെടുത്തിയ കേസിൽ ചെമ്മാഴത്ത് ആൻസണിനെയാണ് (24) തൊടുപുഴ മൂന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് എസ്.എസ്. സീന ശിക്ഷിച്ചത്.
2018 സെപ്റ്റംബർ നാലിനായിരുന്നു സംഭവം. ആൻസൺ കൂട്ടുകാരുമൊത്ത് എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ മദ്യപാനവും സാമൂഹ്യവിരുദ്ധ പ്രവർത്തനവും നടത്തിയത് സമീപവാസികൾ ചോദ്യംചെയ്തതിന് കാരണം സദാനന്ദനാണ് എന്ന വിശ്വാസത്തിലാണ് കൊല ചെയ്തത്. റബർ ടാപ്പിങ് തൊഴിലാളിയായ സദാനന്ദനെ നെയ്ശ്ശേരി പാറത്തട്ട ഭാഗത്തുള്ള റബർ തോട്ടത്തിൽവെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കരിമണ്ണൂർ എസ്.എച്ച്.ഒ ആയിരുന്ന ക്ലീറ്റസ് ജോസഫ്, പി.ടി. ബിജോയ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്സ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

