Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓ​ണാ​വ​ധി...

ഓ​ണാ​വ​ധി ആ​ഘോ​ഷ​മാ​ക്കാ​ൻ ഇടുക്കി കാണാം, മനംനിറഞ്ഞ്​...

text_fields
bookmark_border
ഓ​ണാ​വ​ധി ആ​ഘോ​ഷ​മാ​ക്കാ​ൻ ഇടുക്കി കാണാം, മനംനിറഞ്ഞ്​...
cancel
camera_alt

ചൊ​ക്ര​മു​ടി​യി​ൽ പൂ​വി​ട്ട​ നീ​ല​ക്കു​റി​ഞ്ഞി

തൊ​ടു​പു​ഴ: ഓ​ണാ​വ​ധി ആ​ഘോ​ഷ​മാ​ക്കാ​ൻ ഇ​ടു​ക്കി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​യി. വ​ർ​ഷ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന ഓ​ണം സീ​സ​ൺ ഇ​ത്ത​വ​ണ മ​ഴ കൊ​ണ്ടു​പോ​കു​മോ​യെ​ന്ന ആ​ശ​ങ്ക വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ​നി​ന്ന് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ങ്കി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ൽ മാ​നം തെ​ളി​യു​മെ​ന്ന്​ ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ. മൂ​ന്നാ​റി​ലും വാ​ഗ​മ​ണ്ണി​ലു​മാ​ണ് ഈ ​ഓ​ണ​ത്തി​നും തി​ര​ക്കേ​റാ​ൻ സാ​ധ്യ​ത.

മ​ഞ്ഞു​മൂ​ടി​ക്കി​ട​ക്കു​ന്ന മൂ​ന്നാ​ർ സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ണ്. മൂ​ന്നാ​ർ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, ഹൈ​ഡ​ൽ പാ​ർ​ക്ക്, തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ, ടീ ​മ്യൂ​സി​യം എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. വ്യൂ ​പോ​യ​ന്റാ​യ ടോ​പ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ത​മി​ഴ്‌​നാ​ട് താ​ഴ്വാ​രം വ​രെ കാ​ണാ​ൻ ക​ഴി​യും. ത​മി​ഴ്നാ​ട് ഫോ​റ​സ്റ്റി​ന്റെ വാ​ച്ച് ട​വ​റും കാ​ണാം. വ​ര​യാ​ടു​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യ രാ​ജ​മ​ല​യും മൂ​ന്നാ​റി​ലെ​ത്തു​ന്ന​വ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങാം. മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​രും സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട കേ​ന്ദ്ര​ങ്ങ​ളാ​ണ്. മ​റ​യൂ​രി​ൽ ച​ന്ദ​ന​ക്കാ​ട്, മാ​ൻ​കൂ​ട്ടം, മു​നി​യ​റ​ക​ൾ, ഇ​ര​ച്ചി​ൽ​പാ​റ വെ​ള്ള​ച്ചാ​ട്ടം, മ​റ​യൂ​ർ ശ​ർ​ക്ക​ര നി​ർ​മാ​ണം, ല​ക്കം വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വ കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കും. കാ​ന്ത​ല്ലൂ​രി​ൽ ആ​പ്പി​ൾ, സ്​​ട്രോ​ബ​റി തോ​ട്ട​വും ശീ​ത​കാ​ല പ​ച്ച​ക്ക​റി​യു​മാ​ണ്​ ആ​ക​ർ​ഷ​ണം.

മ​ഞ്ഞി​ൽ പൊ​തി​ഞ്ഞ്​ വാ​ഗ​മ​ൺ

ഓ​ണ​ക്കാ​ല​ത്ത് ഏ​റെ തി​ര​ക്കേ​റു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് വാ​ഗ​മ​ൺ. പ്ര​ത്യേ​കി​ച്ച് മ​ൺ​സൂ​ൺ സീ​സ​ണി​ൽ മ​ഞ്ഞും ത​ണു​പ്പും ആ​സ്വ​ദി​ക്കാ​ൻ വ​ലി​യ തോ​തി​ൽ സ​ന്ദ​ർ​ശ​ക​രെ​ത്തും. മൊ​ട്ട​ക്കു​ന്നു​ക​ൾ, പൈ​ൻ കാ​ടു​ക​ൾ, ത​ങ്ങ​ൾ​പാ​റ, തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ, അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക് എ​ന്നി​വ ആ​സ്വ​ദി​ക്കാം. എ​ന്നാ​ൽ, ഇ​വി​ടെ സ്ഥാ​പി​ച്ച ഗ്ലാ​സ് ബ്രി​ഡ്ജ് അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത് സ​ന്ദ​ർ​ശ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​തി​ന്​ പു​റ​മേ മൂ​ന്നാ​റി​ലെ​ത്തു​ന്ന​വ​ർ​ക്ക് കു​ണ്ട​ള അ​ണ​ക്കെ​ട്ടി​ലും മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ലും ബോ​ട്ടി​ങ്ങും ആ​സ്വ​ദി​ക്കാം. മാ​ങ്കു​ള​ത്തും ആ​ന​ക്കു​ള​ത്തും ഇ​​പ്പോ​ൾ ഒ​ട്ടേ​റെ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ട്.

ബോ​ട്ടി​ങ്ങും ട്ര​ക്കി​ങ്ങും ആ​സ്വ​ദി​ക്കാ​ൻ തേ​ക്ക​ടി​യി​ലും തി​ര​ക്കേ​റി​യി​ട്ടു​ണ്ട്. ഓ​ഫ് റോ​ഡ് യാ​ത്ര​യും കു​റ​വ​ൻ കു​റ​ത്തി ശി​ൽ​പ​വും ആ​സ്വ​ദി​ക്കാ​നാ​കു​ന്ന രാ​മ​ക്ക​ൽ​മേ​ട്ടി​ലും ഓ​ണ​ക്കാ​ല​ത്ത് തി​ര​ക്ക് വ​ർ​ധി​ക്കും. ആ​മ​യു​ടെ ആ​കൃ​തി​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന ആ​മ​പ്പാ​റ​യും കു​ട്ടി​ക്കാ​ന​ത്തെ പൈ​ൻ ​ഫോ​റ​സ്റ്റും അ​മ്മ​ച്ചി​ക്കൊ​ട്ടാ​ര​വും പ​രു​ന്തും​പാ​റ, പാ​ഞ്ചാ​ലി​മേ​ട്, മ​ല​ങ്ക​ര ജ​ലാ​ശ​യം തൊ​മ്മ​ൻ കു​ത്ത്, എ​ന്നി​വ​യും ഓ​ണ​ക്കാ​ല​ത്തെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട ​കേ​ന്ദ്ര​മാ​ണ്.

അ​ണ​ക്കെ​ട്ട്​ കാ​ണാം 31 വ​രെ

ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി, ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ളും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ആ​ഗ​സ്റ്റ്​ 31 വ​രെ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ്​ സ​ന്ദ​ർ​ശ​ക​രെ അ​ണ​ക്കെ​ട്ടു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്ത്​ വ​ന്ന​വ​രെ​യേ പ്ര​വേ​ശി​പ്പി​ക്കൂ. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്​ സ​മീ​പ​മു​ള്ള പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാം. ഒ​രു ദി​വ​സം പ​ര​മാ​വ​ധി 250 പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ന​ട​ന്നു​കാ​ണു​ന്ന​തി​ന് അ​നു​മ​തി​യു​ള്ള​ത്. ബ​ഗ്ഗി കാ​റി​ൽ ഒ​രു ദി​വ​സം 1,144 പേ​ർ​ക്കും സ‍ഞ്ച​രി​ക്കാം. കാ​മ​റ​ക​ളും ഇ​ല​ക്ട്രോ​ണി​ക്‌ ഉ​പ​ക​ര​ണ​ങ്ങ​ളും കൊ​ണ്ടു​പോ​കാ​നാ​വി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelsIdukki Newshillstation
News Summary - "Let's visit Idukki to celebrate the Onam holidays, to our heart's content
Next Story