Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുലിഭീതിയിൽ...

പുലിഭീതിയിൽ നെടുങ്കണ്ടവും; ജാഗ്രത നിർദേശവുമായി വനംവകുപ്പ്

text_fields
bookmark_border
പുലിഭീതിയിൽ നെടുങ്കണ്ടവും; ജാഗ്രത നിർദേശവുമായി വനംവകുപ്പ്
cancel

നെ​ടു​ങ്ക​ണ്ടം: ഇ​ര​ട്ട​യാ​റി​ന്​​ പു​റ​മെ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലും പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം. ഇ​തെ തു​ട​ർ​ന്ന്​ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ വ​നം​വ​കു​പ്പ് മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. എ​ഴു​കും​വ​യ​ൽ പു​ന്ന​ക്ക​വ​ല മേ​ഖ​ല​യി​ലും മ​ഞ്ഞ​പ്പാ​റ പ​ത്തു​വ​ള​വി​ലു​മാ​ണ് പു​ലി​യി​റ​ങ്ങി​യ​താ​യി അ​ഭ്യൂ​ഹം പ​ര​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലും ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യും പു​ന്ന​ക്ക​വ​ല​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ഓ​ഴ​ക്ക​ൽ ജ​നാ​ർ​ദ​ന​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യാ​ണ് പ്ര​ചാ​ര​ണം. ജ​നാ​ർ​ദ​ന​ന്‍റെ ബ​ന്ധു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പു​ലി​യെ നേ​രി​ട്ട് ക​ണ്ടു​വെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. ജ​നാ​ർ​ദ​ന​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്ന്​ മാ​റി പു​ൽ​മേ​ടും പാ​റ​ക്കെ​ട്ടും നി​റ​ഞ്ഞ സ്ഥ​ല​ത്തോ​ട് ചേ​ർ​ന്നാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ടി​നോ​ടു​ചേ​ർ​ന്ന തി​ട്ട​യി​ൽ സ്ഥാ​പി​ച്ച ജാ​റി​ൽ​നി​ന്ന്​ വെ​ള്ളം കു​ടി​ക്കാ​നെ​ത്തി​യ പു​ലി​യെ ക​ണ്ടെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. പു​ലി​യെ ക​ണ്ട​പാ​ടെ വ​ള​ർ​ത്തു​നാ​യ വീ​ടി​നു​ള്ളി​ൽ ഓ​ടി​ക്ക​യ​റി. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ബ​ഹ​ളം​വെ​ച്ച​തോ​ടെ പു​ലി പി​ന്തി​രി​ഞ്ഞു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച പു​ലി വീ​ണ്ടും വെ​ള്ളം കു​ടി​ക്കാ​നെ​ത്തി. വീ​ട്ടു​കാ​ർ നി​ല​വി​ളി​ച്ച​തോ​ടെ ഓ​ടി. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. പു​ന്ന​ക്ക​വ​ല​യി​ല്‍നി​ന്ന്​ ഏ​താ​നും കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള 10 വ​ള​വി​ൽ പു​ലി​യെ ക​ണ്ട​താ​യും പ്ര​ദേ​ശ​ത്ത് കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, വ​നം​വ​കു​പ്പി​ന് പു​ന്ന​ക്ക​വ​ല​യി​ല്‍, കാ​ല്‍പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കാ​മ​റ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ആ​ഴ്ച​ക​ള്‍ക്ക് മു​മ്പ്​ നെ​ടു​ങ്ക​ണ്ടം കൈ​ലാ​സ​ത്ത്, വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ പു​ലി ഇ​റ​ങ്ങി​യി​രു​ന്നു. പൂ​ര്‍ണ​മാ​യും കാ​ര്‍ഷി​ക-​ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലാ​ണ് നി​ല​വി​ല്‍ പു​ലി​യെ ക​ണ്ട​താ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. പ്ര​ദേ​ശ​ത്ത് വ​ന​മേ​ഖ​ല​ക​ളി​ല്ല. പു​ന്ന​ക്ക​വ​ല​യി​ൽ ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ർ കെ.​എ​സ്. കി​ഷോ​ർ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ പി.​എ​സ്. നി​ഷാ​ദ്, ടി.​ആ​ർ. സ​ജു, വി.​ജെ. മ​ജോ, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Leopard fear in Nedumkandam: Forest Department given alert
Next Story