Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉപ്പുതറയിൽ...

ഉപ്പുതറയിൽ എൽ.ഡി.എഫ്–യു.ഡി.എഫ് സംഘർഷം; അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
ഉപ്പുതറയിൽ എൽ.ഡി.എഫ്–യു.ഡി.എഫ് സംഘർഷം; അഞ്ചുപേർക്ക് പരിക്ക്
cancel

ഉപ്പുതറ: കണ്ണംപടിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷത്തിൽ അഞ്ചുപേർക്ക് പരിക്ക്.

യു.ഡി.എഫ് പ്രവർത്തകരായ പുളിന്താനത്ത് ജോസഫ് ബേബി (ബെന്നി^50), പുത്തൻപുരയ്ക്കൽ വിജയൻ (60), തുമ്പശ്ശേരിൽ അജേഷ്, മേപ്ലാത്ത് ജോഷി, എൽ.ഡി.എഫ് പ്രവർത്തകനായ കല്ലോലിക്കൽ അരുൺ ബേബി എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട്​ ഏഴോടെയാണ്​ സംഭവം.

പോളിങ്​ അവസാനിച്ച ശേഷം ബൂത്തിന്​ സമീപം എൽ.ഡി.എഫ് പ്രവർത്തക​െൻറ വാഹനം പാർക്ക് ചെയ്തത് യു.ഡി.എഫ് പ്രവർത്തകർ ചോദ്യം ചെയ്തത്​ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റവർ ഉപ്പുതറ സി.എച്ച്.സിയിലും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Injuryldf-udfupputhara
News Summary - LDF-UDF clash in Upputhara Five injured
Next Story