Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ടു​ക്കി​യി​ൽ ഭൂ​പ്ര​ശ്​​ന​ങ്ങ​ൾ വീ​ണ്ടു​മു​യ​രു​ന്നു; ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി ഇ​ട​ത്​-​വ​ല​ത്​ മു​ന്ന​ണി​ക​ൾ

text_fields
bookmark_border
ഇ​ടു​ക്കി​യി​ൽ ഭൂ​പ്ര​ശ്​​ന​ങ്ങ​ൾ വീ​ണ്ടു​മു​യ​രു​ന്നു; ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി ഇ​ട​ത്​-​വ​ല​ത്​ മു​ന്ന​ണി​ക​ൾ
cancel

തൊ​ടു​പു​ഴ: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ സി.​പി.​എം ഹ​ർ​ത്താ​ല​ട​ക്ക​മു​ള്ള സ​മ​ര​ങ്ങളിലേ​ക്ക്​ തി​രി​ഞ്ഞ​തോ​ടെ ഇ​ടു​ക്കി​യു​ടെ ഭൂ​പ്ര​ശ്​​ന​ങ്ങ​ൾ വീ​ണ്ടും ഉ​യ​രു​ന്നു.

15ന്​ ​ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും 16ന്​ ​ഹ​ർ​ത്താ​ലും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യാ​ണ്​ സി.​പി.​എം പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി യു.​ഡി.​എ​ഫും രം​ഗ​ത്തു​ണ്ട്. ഇ​തോ​ടെ ഒ​രി​ട​വേ​ള​ക്ക്​ ശേ​ഷം ഇ​ടു​ക്കി​യി​ൽ വീ​ണ്ടും ഭൂ​വി​ഷ​യ​ങ്ങ​ൾ ചൂ​ടു​പി​ടി​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​ർ നി​ല​പാ​ട് ആ​ശ​ങ്ക​ജ​ന​കം -സി.​പി.​എം

ഇ.​എ​സ്.​എ പ്ര​ശ്ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ക, സി.​എ​ച്ച്.​ആ​ർ പ്ര​ദേ​ശം വ​ന​ഭൂ​മി​യാ​ക്കു​ന്ന​തി​നു​ള്ള ഗൂ​ഢ​നീ​ക്കം തി​രി​ച്ച​റി​യു​ക, ആ​ന​ത്താ​ര​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, തോ​ട്ടം​മേ​ഖ​ല​യി​ൽ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​വും ജോ​ലി​യും ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക, ക​ർ​ഷ​ക​ർ നി​ർ​മി​ച്ചി​ട്ടു​ള​ള ഫെ​ൻ​സി​ങ്ങു​ക​ളും മ​തി​ലു​ക​ളും പൊ​ളി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക, ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന​തി​നു​വേ​ണ്ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ല​ക്ട​റെ ഉ​പ​യോ​ഗി​ച്ച് ഇ​റ​ക്കു​ന്ന ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്കു​ക, എ​ച്ച്.​ആ​ർ.​എം.​എ​ൽ പ​ദ്ധ​തി തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി​യാ​ണ് സി.​പി.​എം പ്ര​തി​ഷേ​ധം.

ഇ.​എ​സ്.​എ പ്ര​ശ്ന​ത്തി​ൽ മു​ൻ ഇ​ട​ത് സ​ർ​ക്കാ​റി​ന്റെ ന​യം ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന്​ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ്​ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

സി.​എ​ച്ച്.​ആ​ർ സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ നി​ല​പാ​ടും ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ മ​റു​പ​ടി​യും രേ​ഖ​ക​ളും ഷേ​പ് ഫ​യ​ലും കെ​ഡ​സ്ട്ര​ൽ ഭൂ​പ​ട​ങ്ങ​ളും പ​ര​സ്യ​പ്പെ​ടു​ത്ത​ണം. ഇ​ടു​ക്കി എം.​പി​യും എം.​എ​ൽ.​എ​മാ​രും അ​റി​ഞ്ഞാ​ണ് ജി​ല്ല ക​ല​ക്ട​ർ ജ​ന​ദ്രോ​ഹ ഉ​ത്ത​ര​വു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ഈ ​ഉ​ത്ത​ര​വു​ക​ളെ ന്യാ​യീ​ക​രി​ച്ച​ത് ഇ​തി​ന് തെ​ളി​വാ​ണെ​ന്നും സി.​വി. വ​ർ​ഗീ​സ്​ കു​റ്റ​പ്പെ​ടു​ത്തി.

ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി -കോ​ൺ​ഗ്ര​സ്​

ഹ​ർ​ത്താ​ൽ ന​ട​ത്താ​നു​ള്ള സി.​പി.​എം തീ​രു​മാ​നം ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​റ​ഞ്ഞു.

വ​നേ​ത​ര ഭൂ​മി ഇ.​എ​സ്.​എ ആ​കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ​ത​ന്നെ ആ​ശ​ങ്ക​ക്കി​ട​യി​ല്ലാ​ത്ത​വി​ധം വ്യ​ക്ത​മാ​ക്കി​യി​ട്ടും സി.​പി.​എം ന​ട​ത്തു​ന്ന ഹ​ർ​ത്താ​ൽ അ​നാ​വ​ശ്യ​മാ​ണ്.

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷം അ​ധി​കാ​ര​ത്തി​ലി​രു​ന്ന എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ.​എ​സ്.​എ​യി​ൽ​നി​ന്ന് ജി​ല്ല​യി​ലെ 23 വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തു​വ​രെ ഇ​റ​ങ്ങി​യ ഏ​ഴ്​ ക​ര​ട്​ വി​ജ്ഞാ​പ​ന​ങ്ങ​ളി​ലും സി.​എ​ച്ച്.​ആ​റി​നെ ഇ.​എ​സ്.​എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ൽ യു.​ഡി.​എ​ഫ് അ​തൊ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ 9993.7 ച.​കി.​മീ​റ്റ​റാ​ണ് ഇ.​എ​സ്.​എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ങ്കി​ൽ ജി​ല്ല​യി​ലെ 26 വി​ല്ലേ​ജു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന 856 ച.​കി.​മീ​റ്റ​ർ സി.​എ​ച്ച്.​ആ​ർ മേ​ഖ​ല ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സി.​പി.​എം​ത​ന്നെ ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്ത​ത് എ​ൽ.​ഡി.​എ​ഫി​ലെ സ്വ​ന്തം ഘ​ട​ക​ക​ക്ഷി​ക​ളെ പോ​ലും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ​യാ​ണ്. അ​തു​കൊ​ണ്ട് സി.​പി.​എം ഒ​റ്റ​ക്കാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.

​നി​ർ​മാ​ണ നി​രോ​ധ​നം നീ​ക്കു​ന്ന​തു​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ 80 ശ​ത​മാ​നം ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്കും വ​രു​ന്ന നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തോ​ടെ പ​രി​ഹാ​ര​മാ​കു​മെ​ന്നും ക​ല്ലാ​ർ പ​റ​ഞ്ഞു.

ഹ​ർ​ത്താ​ൽ സ​മ​ര​നാ​ട​കം -എം.​എ​ൽ.​എ

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മ്പോ​ൾ വി​റളി​പൂ​ണ്ട സി.​പി.​എം ഹ​ർ​ത്താ​ൽ ന​ട​ത്തി ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന്​ സേ​നാ​പ​തി വേ​ണു എം.​എ​ൽ.​എ പ​റ​ഞ്ഞു.

ക​ഡ​സ്ട്ര​ൽ മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ല്ലെ​ന്ന പേ​രി​ൽ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ട് 12 ദി​വ​സം മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ എ​ന്ന് മ​ന​സ്സി​ലാ​ക്ക​ണം. എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണ​കാ​ല​ത്ത് അ​ഞ്ച് ക​ര​ട് റി​പ്പോ​ർ​ട്ടു​ക​ൾ ഇ​റ​ങ്ങി​യി​ട്ടും ഒ​രു ത​വ​ണ പോ​ലും മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും എം.​എ​ൽ.​എ കു​റ്റ​പ്പെ​ടു​ത്തി. സി.​എ​ച്ച്.​ആ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള മേ​ഖ​ല​ക​ൾ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. സ്വ​ന്തം പി​ടി​പ്പു​കേ​ട് മ​റ​യ്ക്കാ​ൻ സി.​പി.​എം കാ​ണി​ക്കു​ന്ന സ​മ​ര​നാ​ട​കം ജ​നം തി​രി​ച്ച​റി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Land Issues Resurface in Idukki as LDF and UDF Clash Over Protests
Next Story