Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭൂപ്രശ്നം: ഡീൻ...

ഭൂപ്രശ്നം: ഡീൻ ക​ുര്യാക്കോസ്​ എം.പിയുടെ നിരാഹാര സമരത്തിന് തുടക്കം

text_fields
bookmark_border
ഭൂപ്രശ്നം: ഡീൻ ക​ുര്യാക്കോസ്​ എം.പിയുടെ നിരാഹാര സമരത്തിന് തുടക്കം
cancel
camera_alt

കട്ടപ്പനയിൽ ഡീൻ കുര്യാക്കോസ് എം.പി അനിശ്ചിതകാല നിരാഹാരം ആരംഭിച്ചപ്പോൾ

തൊടുപുഴ: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന്​ ആവശ്യപ്പെട്ട് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് കട്ടപ്പനയിൽ തുടക്കമായി.

ഞായറാഴ​്​ച വൈകീട്ട് കട്ടപ്പന മുനിസിപ്പൽ മൈതാനിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. 1964 ലെയും 93ലെയും ഭൂപതിവ് ചട്ടങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാറിന്​ കഴിയാത്തത് ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സർവകക്ഷിയോഗത്തിലും നിയമസഭയിലും മുഖ്യമന്ത്രി നൽകിയ വാക്കുപാലിക്കാൻ കഴിയാത്തത് പ്രതിഷേധകരമാണ്. മറ്റ് ജില്ലകൾക്കുള്ള എല്ലാ അവകാശങ്ങളും ഇടുക്കിക്കും ഉണ്ടാകണം. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ അധ്യക്ഷതവഹിച്ചു. നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ പി.ജെ. ജോസഫ്​ എം.എൽ.എയും സമരപ്പന്തലിൽ എത്തി.

യു.ഡി.എഫ് നേതാക്കളായ എസ്. അശോകൻ, എം.ജെ. ജേക്കബ്, ഇ.എം. ആഗസ്തി, എ.കെ. മണി, ദീപ്തി മേരി, തോമസ് രാജൻ, ജോയ് വെട്ടിക്കുഴി തുടങ്ങിയവർ പങ്കെടുത്തു. ഇതേ വിഷയത്തിൽ നിരാഹാര സമരം നടത്തിയ റോഷി അഗസ്​റ്റിൻ എം.എൽ.എയുടെ ഇപ്പോഴത്തെ നിലപാടറിയാൻ ജനങ്ങൾക്ക്​ താൽപര്യമുണ്ടെന്ന്​ ഡീൻ കുര്യാക്കോസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hunger strikeDean Kuriakoseland issue
News Summary - Land issue: Dean Kuriakose MP's hunger strike begins
Next Story