കൊലുമ്പന്‍ കോളനിയിലേക്ക് വീണ്ടും പട്ടയം
text_fieldsകൊലുമ്പന്‍ കോളനി നിവാസികളായ രാജമ്മയും കമലാക്ഷിയും
ഇടുക്കി: കേരളത്തിെൻറ ഗോത്രവര്‍ഗ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമുള്ള കൊലുമ്പന്‍ കോളനിയിലെ 29 കുടുംബത്തിനുകൂടി പട്ടയം നല്കുന്നു. കഴിഞ്ഞ ജനുവരിയില്‍ കട്ടപ്പനയില്‍ നടത്തിയ മെഗാ പട്ടയമേളയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് ഈ കുടിയിലെ 36 കുടുംബത്തിന് പട്ടയം നൽകിയിരുന്നു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച ഉച്ചക്ക് 2.30ന് മന്ത്രി എം.എം. മണി രണ്ടാംഘട്ട പട്ടയങ്ങള്‍ കൈമാറും. കലക്ടര്‍ എച്ച്. ദിനേശന് അധ്യക്ഷത വഹിക്കും. 1950കളില്‍ പെരിയാറില്‍ ജലവൈദ്യുതി പദ്ധതിക്കുവേണ്ടി ഇടുക്കി വനപ്രദേശത്തുനിന്ന് ഊരാളി കുടുംബങ്ങളെ വെള്ളാപ്പാറയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ഇടുക്കി ഡാമിന് സ്ഥാനം കാണിച്ച ആദിവാസി മൂപ്പന് കൊലുമ്പെൻറ മരണശേഷം ഈ ഊരാളിക്കുടി കൊലുമ്പന്‍ കോളനി എന്നറിയപ്പെട്ടു. കോളനിയിലെ മൂന്നോ നാലോ പേര്‍ക്കുമാത്രമാണ് ഒരേക്കറില്‍ കൂടുതല്‍ സ്ഥലമുള്ളതെന്ന് ഇപ്പോഴത്തെ ഊരുമൂപ്പനും മുന്‍ പഞ്ചായത്ത് അംഗവുമായ ടി.വി. രാജപ്പന് പറയുന്നു. ഇടുക്കി ഡാമിെൻറ നിര്‍മാണ സമയത്താണ് കൂടുതല്‍ പേര് കുടിയേറിയത്. അന്ന് 150 ഏക്കറിലധികം ഭൂമി ഉണ്ടായിരുന്നു.
കാട്ടുമൃഗങ്ങളുമായി ഏറ്റുമുട്ടിയാണ് കഴിഞ്ഞിരുന്നതെന്ന് രാജപ്പെൻറ സഹോദരി രാജമ്മ തൈമാക്കല്‍ ഓര്‍മിക്കുന്നു. സ്വന്തം മണ്ണില്‍ ഒത്തിരി പണിയെടുെത്തങ്കിലും അത് സ്വന്തം എന്നുപറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇക്കാലമത്രയും. എന്നാലിപ്പോള്‍ പട്ടയം ലഭിക്കുമെന്ന വിവരം ഏറെ സന്തോഷത്തോടെയാണ് ഉൾക്കൊള്ളുന്നതെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

