Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightയുവാവി​െൻറ കൈപ്പത്തി...

യുവാവി​െൻറ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം: വീട്ടമ്മ ഒളിവിൽ

text_fields
bookmark_border
stab
cancel

കു​മ​ളി: അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​െൻറ കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ വീ​ട്ട​മ്മ ഒ​ളി​വി​ൽ. കു​മ​ളി എ​സ്.​ഐ അ​ഭി​ലാ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ വെ​ള്ളി​യാ​ഴ്ച ച​ക്കു​പ്പ​ള്ള​ത്തെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ഇ​വ​ർ വീ​ട് പൂ​ട്ടി സ്ഥ​ലം വി​ട്ടി​രു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ച​ക്കു​പ​ള്ളം സ്വ​ദേ​ശി മ​നു​വി​നാ​ണ്​ (26) വെ​ട്ടേ​റ്റ് ഇ​ട​തു കൈ​പ്പ​ത്തി ന​ഷ്​​ട​മാ​യ​ത്. മ​നു​വി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​നു​വി​നെ വെ​ട്ടി​യ അ​യ​ൽ​വാ​സി​യാ​യ ജോ​മോ​ൾ​ക്കെ​തി​രെ​യാ​ണ്(40) കേ​സെ​ടു​ത്ത​ത്. ജോ​മോ​ളു​ടെ സ്ഥ​ല​ത്ത് മാ​ലി​ന്യ​ങ്ങ​ൾ ഇ​ട്ട​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് വ​ഴ​ക്കി​ലും വെ​ട്ടി​ലും ക​ലാ​ശി​ച്ച​ത്. മു​മ്പും ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും ക​യ്യാ​ങ്ക​ളി​യും ന​ട​ന്നി​രു​ന്നു.

വെ​ട്ടേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന മ​നു മു​മ്പ് ക​ഞ്ചാ​വ് കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​ട്ടു​ള്ള ആ​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​തി​നി​ടെ, മ​നു​വി​െൻറ അ​റ്റു​പോ​യ കൈ​പ്പ​ത്തി ഒ​മ്പ​ത് മ​ണി​ക്കൂ​ർ നീ​ണ്ട മൈ​ക്രോ​വാ​സ്കു​ല​ർ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​ന്നി​ച്ചേ​ർ​ത്തു.

എ​റ​ണാ​കു​ളം സ്പെ​ഷ​ലി​സ്​​റ്റ​്​ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. പു​ല​ർ​ച്ച 2.45ന് ​തു​ട​ങ്ങി​യ ശ​സ്ത്ര​ക്രി​യ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12.15നാ​ണ് പൂ​ർ​ത്തി​യാ​യ​ത്. തു​ട​ർ​ന്ന് തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hand amputatedHousewife absconding
News Summary - Young man's hand amputated: Housewife absconding
Next Story